Image

“ബംഗാള്‍ ഒരു കളിപ്പാട്ടമല്ല, അത് വെച്ച് കളിക്കാന്‍,” ബി.ജെ.പിക്ക് വീണ്ടും ശക്തമായ താക്കീതുമായി മമത

Published on 11 June, 2019
“ബംഗാള്‍ ഒരു കളിപ്പാട്ടമല്ല, അത് വെച്ച് കളിക്കാന്‍,” ബി.ജെ.പിക്ക് വീണ്ടും ശക്തമായ താക്കീതുമായി മമത
ബംഗാള്‍ ഒരു കളിപ്പാട്ടമല്ല, നിങ്ങള്‍ക്കത് വെച്ച് കളിക്കാന്‍ കഴിയില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാള്‍ നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുമ്പോഴാണ് മമത ഇങ്ങിനെ പറഞ്ഞത്.

ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ ബംഗാളില്‍ ബിജെപിയും തൃണമൂലും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. ഇപ്പോഴും ശാന്തമാകാത്ത ബംഗാളിലെ സാഹചര്യം ആരാഞ്ഞ് കേന്ദ്രം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അമിത് ഷായുടെ റോഡ് ഷോ നടക്കുന്ന സമയത്ത് ബിജെപിയും തൃണമൂലും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാസാഗര്‍ കോളജില്‍ സ്ഥാപിച്ചിരുന്ന പ്രതിമ തകര്‍ന്നിരുന്നു. ഇത് പ്രശ്നം വീണ്ടും വഷളാക്കുകയും ചെയ്തു. വിദ്യാസാഗറിന്റെ പ്രതിമ വീണ്ടും നിര്‍മ്മിക്കുമെന്ന് അന്ന് മമതയും പറഞ്ഞിരുന്നു. ബംഗാളില്‍ വീണ്ടും സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക