Image

ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍സ് ചാരിറ്റബിള്‍ സംഘടനയുടെ വാര്‍ഷികയോഗം ജൂലൈ 13-ന് എഡിസണില്‍

Published on 11 June, 2019
ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍സ് ചാരിറ്റബിള്‍ സംഘടനയുടെ വാര്‍ഷികയോഗം ജൂലൈ 13-ന് എഡിസണില്‍
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ചാരിറ്റബിള്‍ സൊസൈറ്റിയായ ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍സിന്റെ വാര്‍ഷിക യോഗം ജൂലൈ 13-ന് നടക്കും. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവന സംഘടനയാണിത്. ആവശ്യക്കാര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ വാര്‍ഷിക യോഗമാണ് ഇത്തവണ ന്യൂജേഴ്‌സി എഡിസണ്‍ കിങ്‌ജോര്‍ജ് പോസ്റ്റ് റോഡിലെ ഇ ഹോട്ടലില്‍ വച്ചു നടക്കുക. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ വിദഗ്ധ സേവനം ലഭ്യമാക്കുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം. 

റവ. ടെറി സ്മിത്ത് (ലൈഫ് ക്രിസ്റ്റ്യന്‍ ചര്‍ച്ച്, വെസ്റ്റ് ഓറഞ്ച്, ന്യൂജേഴ്‌സി), റവ. ഡോ. സാക്കി എല്‍. സാക്കി (യുണൈറ്റഡ് മെതോഡിസ്റ്റ് ചര്‍ച്ച്, ചിക്കാഗോ), റവ.ഡോ. നെഹമിയ തോംപ്‌സണ്‍ (എന്‍എഎഐസി, ന്യൂജേ്‌സി), ഡോ. സാം ജോര്‍ജ്, ലോസെന്‍ മൂവ്‌മെന്റ്, വെര്‍മണ്‍ ഹില്‍സ്, ഇല്ലിനോയ്‌സ്), ഡോ. അലക്‌സ് തോമസ് (എപിഡിഎം, ബെല്‍തലഹേം), റോബര്‍ട്ട് ബാല്‍ (എന്‍ഐഇഎ, പാര്‍ക്കേഴ്‌സ്ബര്‍ഗ്), റവ. റൗള്‍ നസാര്‍ (കാല്‍വരി കമ്മ്യൂണിറ്റി ചര്‍ച്ച്, കീന്‍സ്ബര്‍ഗ്) എന്നിവര്‍ പരിപാടികളില്‍ വിശിഷ്ടാതിഥികളായിരിക്കും. ഡോ. എബ്രഹാം തോമസ്, ഡോ. വിന്‍സി ജോണ്‍സ്, കോശി ജോര്‍ജ്, പ്രശാന്ത് കോശി, അനില്‍ തോമസ്, റോബിന്‍ കോശി, കെ. മുരളീധര്‍, ഡോ. ലതാ പോള്‍, ഡോ. സാം എബ്രഹാം, ഡോ. ജോണ്‍ ഉമ്മന്‍, ഡോ. സാം സിദ്ധാര്‍ഥ്, ഡോ. അനബു സുരേഷ്, ഡോ. ജോര്‍ജ് ഫിലിപ്പ് എന്നിവരാണ് എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങള്‍. ഒക്ടോബറില്‍ നേപ്പാളിലും, നവംബറില്‍ ബീഹാറിലും മെഡിക്കല്‍ മിഷനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.helpinghandsforhospitals.comemail: helpinghandsforhospitals@gmail.com Tel : 9178265983
ഡോ. ജെയ്‌സണ്‍ ടി. മത്തായി (ചെയര്‍മാന്‍), ഫേബാ ഹന്നാ ഫിലിപ്പ് (അഡ്മിന്‍), ഡോ. ബെന്യാമിന്‍ ജോര്‍ജ് (സെക്രട്ടറി)  
ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍സ് ചാരിറ്റബിള്‍ സംഘടനയുടെ വാര്‍ഷികയോഗം ജൂലൈ 13-ന് എഡിസണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക