Image

നേര്‍വസ്‌ ആകുമ്പോള്‍ കുരിശ്‌ മുറുകെ പിടിച്ചുപ്രാര്‍ത്ഥിച്ചു: സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍ ക്രിസ്‌റ്റഫര്‍

Published on 11 June, 2019
 നേര്‍വസ്‌ ആകുമ്പോള്‍ കുരിശ്‌ മുറുകെ പിടിച്ചുപ്രാര്‍ത്ഥിച്ചു: സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍  ക്രിസ്‌റ്റഫര്‍

വാഷിംഗ്‌ടണ്‍ ഡി സി: സ്‌ക്രിപ്‌സ്‌ ഹൊവാര്‍ഡ്‌ നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരത്തില്‍ എട്ടു പേര്‍ക്കൊപ്പം ചാമ്പ്യനായ പതിമൂന്നുകാരന്‍ ക്രിസ്റ്റഫര്‍ സെരാവോ തന്റെ വിജയത്തിന്‌ കാരണം പ്രാര്‍ഥനയുടെ ശക്തിയും ഉറച്ച വിശ്വാസവുമാണെന്ന്‌ പറയുന്നു.

 ക്രിസ്‌റ്റഫര്‍ സെരാവോ അടക്കം ഇന്ത്യന്‍ വംശജരായ ഏഴ്‌ കുട്ടികളുള്‍പെട്ട എട്ടുപേരുടെ ടീമാണ്‌ ഇത്തവണ അമേരിക്കയിലെ നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ മല്‍സരത്തില്‍ വിജയികളായത്‌. വിജയികള്‍ക്ക്‌ 50,000 ഡോളര്‍ വീതം ലഭിച്ചിരുന്നു. 

മത്സരം പ്രയാസകരമായി മുന്നേറുന്നതിനിടെ കൈയില്‍ പിടിച്ചിരുന്ന കുരിശില്‍ മുറുകെ പിടിച്ചുപ്രാര്‍ഥിച്ചാണ്‌ മുന്നേറിയതെന്നും കഴുത്തില്‍ കൊന്തയും ധരിച്ചിരുന്നുവെന്നും മെറ്റുച്ചന്‍ രൂപതയുടെ പത്രമായ ദ കാതലിക്‌ സ്‌പിരിറ്റിനോട്‌ ക്രിസ്‌റ്റഫര്‍ പറഞ്ഞു.
ന്യൂജേഴ്‌സി വൈറ്റ്‌ ഹൗസ്‌ സ്റ്റേഷനില്‍ താമസിക്കുന്ന ക്രിസ്റ്റഫര്‍, ഔവര്‍ ലേഡി ഓഫ്‌ ലൂര്‍ദസ്‌ ചര്‍ച്ച്‌ ഇടവകാംഗമാണ്‌.

 മത്സരദിനങ്ങളില്‍ രാവിലെ 8 മണിക്ക്‌ കുര്‍ബാനയില്‍ പങ്കെടുത്തതില്‍ നിന്ന്‌ ലഭിച്ച ഊര്‍ജമാണ്‌ ശാന്തമായി മത്സരത്തെ നേരിടാന്‍ തന്നെ സഹായിച്ചതെന്ന്‌ സെരാവോ പറയുന്നു.

 പ്രാര്‍ഥനയുടെ ശക്തിയാണ്‌ തന്റെ വിജയത്തിന്റെ അടിസ്ഥാനം. എല്ലാം എതിരായപ്പോള്‍ തടസങ്ങള്‍ മാറ്റാന്‍ ക്രിസ്‌തുവിലുള്ള വിശ്വാസം സഹായിക്കുമെന്ന്‌ എനിക്കുറപ്പുണ്ടായിരുന്നു. സെരാവോ പറയുന്നു. 

മികച്ച പ്രകടനം നടത്തുമെന്ന്‌ ഉറപ്പുണ്ടായിരുന്നുവെങ്കിലും വിന്നറാവുമെന്ന്‌ പ്രതീക്ഷിച്ചില്ലെന്ന്‌ ക്രിസ്റ്റഫറുടെ പിതാവ്‌ ഡൊമിനിക്‌ പറഞ്ഞു. ദൈവത്തില്‍ എല്ലാം സാധ്യമാണെന്ന തങ്ങളുടെ വിശ്വാസത്തെ ഉറപ്പിച്ചിരിക്കുകയാണ്‌ ഈ വിജയമെന്ന്‌ അദ്ദേഹം പറഞ്ഞു. 

അസാധ്യമായതിനെ സാധ്യമാക്കാന്‍ ദൈവത്തിന്‌ കഴിയുമെന്ന വിശ്വാസത്തെ ഉറപ്പിച്ചിരിക്കുകയാണ്‌ മകന്റെ വിജയമെന്ന്‌ ക്രിസ്റ്റഫറുടെ മാതാവും കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
Mathew V. Zacharia. New Yorker 2019-06-11 09:50:32
Christopher: Spelling Champion. Blessed testimony. Keep up the faith.
Mathew V. Zacharia, New Yorker.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക