Image

നിപ: മൂന്ന് പേര്‍ക്ക് കൂടി രോഗം ഇല്ലെന്ന് പരിശോധനാ ഫലം

Published on 11 June, 2019
നിപ: മൂന്ന് പേര്‍ക്ക് കൂടി രോഗം ഇല്ലെന്ന് പരിശോധനാ ഫലം


കൊച്ചി: നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ള മൂന്ന് പേര്‍ക്ക് കൂടി രോഗം ഇല്ലെന്ന് പരിശോധനാ ഫലം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധനയിലാണ് മുവര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചത്. കളമശേരി, തൃശൂര്‍, ഇടുക്കി എന്നിവടങ്ങളില്‍ നിന്നുള്ളവരുടെ പരിശോധനാ ഫലമാണ് പുറത്തുവന്നത്.

കളമശേരി, ഇടുക്കി, തൃശൂര്‍ എന്നിവടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കളമശേരിയില്‍ നിന്ന് പുനഃപരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെ സാമ്പിളുകളും നെഗറ്റീവാണ്. ഇതോടെ നിപ ബാധ സംശയിച്ച് ചികിത്സയിലായിരുന്ന എല്ലാവരുടേയും പരിശോധനാ ഫലം പുറത്തുവന്നു. നിരീക്ഷണത്തില്‍ കഴിയുന്ന 329 പേര്‍ക്കും നിപ ലക്ഷണങ്ങളില്ല. 

നിപ രോഗബാധ സ്ഥിരീകരിച്ച ഏക യുവാവിന്റെ ആരോഗ്യനിലയും തൃപ്തികരമാണ്. കടുത്ത മസ്തിഷ്‌ക ജ്വരം ഉണ്ടായിരുന്ന യുവാവിന്റെ പനി കുറഞ്ഞു. പരസഹായമില്ലാതെ നടക്കാനും തുടങ്ങിയിട്ടുണ്ട്. വൈറസ് ബാധ കണ്ടെത്തിയ ദിവസം മുതല്‍ 21 ദിവസത്തെ ഇന്‍ക്യുബേഷന്‍ കാലാവധി കൂടി കഴിഞ്ഞാല്‍ കേരളം നിപയെ അതിജീവിച്ചുവെന്ന് ഉറപ്പിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക