Image

മാറ്റമില്ലാത്ത ആകാരഭംഗിയില്‍ മമ്മൂട്ടി

Published on 11 June, 2019
 മാറ്റമില്ലാത്ത ആകാരഭംഗിയില്‍ മമ്മൂട്ടി


1989ല്‍ വടക്കന്‍ വീരഗാഥ പുറത്തിറങ്ങി. പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം 2009ല്‍ മമ്മൂട്ടിയെ നായകനാക്കി എ.ടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ പഴശ്ശിരാജ. വീണ്ടും 10 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന മാമാങ്കം അണിയറയില്‍ ഒരുങ്ങുകയാണ്. ഈ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ സിനമാ ലോകം വളരെയധികം മാറി.. സാങ്കേതികതയിലൊക്കെ ഒരുപാടു മാറ്റം വന്നു.. 1989ല്‍ ജനിച്ചവര്‍ മുപ്പതിന്റെ പടിവാതിലില്‍ നില്‍കുന്നു എങ്കിലും ഈ 30 വര്‍ഷത്തില്‍ മാറാതെ നില്‍ക്കുന്ന ഒന്നാണ് മമ്മൂട്ടിയുടെ സൗന്ദര്യം

മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്ന ചൊല്ല് മമ്മൂട്ടിക്കും ബാധകമാണ്. മാമാങ്കത്തിന്റെ പുറത്തുവന്ന പുതിയ ചിത്രം ഇതിനു കൂടുതല്‍ ശക്തി പകരുന്നു. ഒരു വടക്കന്‍ വീര ഗാഥയില്‍ മമ്മൂട്ടി അഭിനയിക്കുമ്പോള്‍ മമ്മൂട്ടിയുടെ പ്രായം 37 വയസാണ്. മാമാങ്കത്തിലെത്തിയപ്പോള്‍ 67 വയസ്സും. എന്നാല്‍ ഈ കാലയളവ് മമ്മൂട്ടിയുടെ സൗന്ദര്യത്തിനു മാറ്റം ഒന്നും വരുത്തിയിട്ടില്ല. 

വാള്‍പയറ്റിലും കുതിരസവാരിയിലും കളരിമുറകളിലും മമ്മൂട്ടി എന്ന നടന്‍ കാണിച്ച ആത്മസമര്‍പ്പണമാണ് ഒരു വടക്കന്‍വീര ഗാഥയിലും പഴശ്ശിരാജയിലും കണ്ടത്.  പ്രേക്ഷകരെ അമ്പരിപ്പിച്ച താരം വീണ്ടുമൊരു ഇതിഹാസ കഥാപാത്രമായി മാറുമ്പോള്‍ പ്രതീക്ഷകള്‍ അറിയാതെ വാനോളം ഉയരുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ചെലവേറിയ ചിത്രകൂടിയാണ് മാമാങ്കം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക