Image

അഭിനന്ദന്‍ വര്‍ധമാനെ അപമാനിച്ച പരസ്യം; പാക് ടീവിക്കെതിരെ പ്രതിഷേധം കനക്കുന്നു

കല Published on 12 June, 2019
അഭിനന്ദന്‍ വര്‍ധമാനെ അപമാനിച്ച പരസ്യം; പാക് ടീവിക്കെതിരെ  പ്രതിഷേധം കനക്കുന്നു
ഏകദിന ലോകകപ്പില്‍ ഇന്ത്യാ പാക് മത്സരത്തിനായി പാകിസ്ഥാനിലെ ജാസ് ടിവി ഇറക്കിയ ഇന്ത്യാ വിരുദ്ധ പരസ്യത്തിനെതിരെ വിമര്‍ശനം കനക്കുന്നു. ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനത്തെ തുരത്തുന്നതിനിടെ പാക് പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ചാണ് പരസ്യം പാക് ടെലിവിഷന്‍ ഒരുക്കിയത്. 
പാകിസ്ഥാന്‍റെ പിടിയിലായ അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോ പാക് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ചായ കുടിച്ചുകൊണ്ടായിരുന്നു അഭിനന്ദന്‍ ഉത്തരങ്ങള്‍ നല്‍കിയത്. ഇതിനെ വികലമായ അനുകരണമാണ് പാക് ടിവിയില്‍ പ്രത്യക്ഷപ്പെട്ട പരസ്യം. അഭിനന്ദന്‍റെ മീശയോട് സാമ്യമുള്ള രീതിയില്‍ മേക്കപ്പ് ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് ജേഴ്സി അണിഞ്ഞ ആളാണ് പരസ്യത്തില്‍ അഭിനയിക്കുന്നത്. 
പരസ്യത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാല്‍ ഇന്ത്യയുടെ തന്ത്രങ്ങളെക്കുറിച്ചും ചോദിക്കുമ്പോള്‍ അത് നിങ്ങളോട് വെളിപ്പെടുത്താനാവില്ല ക്ഷമിക്കണം എന്നാണ് മറുപടി പറയുന്നത്. അഭിനന്ദനെ ചോദ്യം ചെയ്തപ്പോള്‍ അഭിനനന്ദന്‍റെ പാക് പട്ടാളത്തോടുള്ള മറുപടിയും ഇപ്രകാരമായിരുന്നു. 
അവസാനം ചായ കുടിച്ച കപ്പുമായി നടന്നു പോകുന്ന കഥാപാത്രത്തോട് ചായക്കപ്പ് തിരികെ വാങ്ങുകയും കപ്പ് (ലോകകപ്പ് ) തിരികെ കൊണ്ടു വരാം എന്ന് പറയുകയും ചെയ്തുകൊണ്ടാണ് പരസ്യം അവസാനിപ്പിക്കുന്നത്. 
ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രമല്ല ലോക കപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ആരാധകരില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് പാകിസ്ഥാനെതിരെ ഉയരുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക