Image

ഭീകരമായി വായു ചുഴലിക്കാറ്റ്; മൂന്ന് ലക്ഷം പേരെ ഗുജറാത്തില്‍ നിന്ന് ഒഴിപ്പിച്ചു

കല Published on 12 June, 2019
ഭീകരമായി വായു ചുഴലിക്കാറ്റ്; മൂന്ന് ലക്ഷം പേരെ ഗുജറാത്തില്‍ നിന്ന് ഒഴിപ്പിച്ചു

അതിതീവ്ര ചുഴലിക്കാറ്റായി ഗുജറാത്തിലേക്ക് അടുക്കുന്ന വായു നാളെ പുലര്‍ച്ചയോടെ ആഞ്ഞടിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 135 കീലോമീറ്റര്‍ വേഗത്തില്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍ തീരത്താകും വായു ചുഴലിക്കാറ്റ് എത്തുക. ഇതോടെ ഗുജറാത്തിലെ തിരദേശ ജില്ലകളിലെ സ്കൂളുകളും കോളജുകളും അടച്ചു. മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷയുടെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ചു. കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ട് സ്ഥിതി ഗതികള്‍ വിലയിരുത്തി. ഗുജറാത്തില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. 
കേരളത്തിന്‍റെ തീരത്ത് ഇന്ന് രാത്രി 11.30 വരെ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക