Image

പട്ടിയാട്ട് റയില്‍വേ അണ്ടര്‍ ബ്രിഡ്ജിന് ശാപമോക്ഷം നവീകരിച്ച അടിപാത ഉദ്ഘാടനം ചെയ്തു !

ശ്രീരാജ് കടയ്ക്കല്‍ Published on 12 June, 2019
പട്ടിയാട്ട് റയില്‍വേ അണ്ടര്‍ ബ്രിഡ്ജിന് ശാപമോക്ഷം  നവീകരിച്ച അടിപാത ഉദ്ഘാടനം ചെയ്തു !
വടകര :  മുക്കാളി നിന്നും തട്ടോളിക്കര, കുന്നുമ്മക്കര, ഒഞ്ചിയം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള  വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും വര്‍ഷങ്ങളായി അനുഭവിച്ചുവന്ന വര്‍ഷക്കാല യാത്രാദുരിതത്തിന് ആശ്വാസം.
മഴ തുടങ്ങിയാല്‍ പട്ടിയാട്ട് റയില്‍വേ അണ്ടര്‍ ബ്രിഡ്ജിനുള്ളിലെ അരയോളമെത്തുന്ന വെളളക്കെട്ടിനാല്‍ ഏറെ ദുരിതമനുഭവിച്ചവരായിരുന്നു ഇവിടുത്തെ നാട്ടുകാര്‍.
മറുകരയെത്താന്‍ മറ്റുമാര്‍ഗ്ഗമില്ലാതെ റെയിവേ ട്രാക്ക് മുറിച്ചുകടക്കുമ്പോള്‍ അപകടമരണം പോലും ഇവിടെ സംഭവിച്ചിട്ടുണ്ട് .യാത്രാദുരിതമനുഭവിക്കുന്ന നാട്ടുകാര്‍ക്ക് ആശ്വാസത്തിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ച 7 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് നവീകരണം പൂര്‍ത്തിയായ മുക്കാളി  പട്ട്യാട്ട് റെയില്‍വെ അടിപാതയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുപറശ്ശേരി നിര്‍വ്വഹിച്ചു.
 കെ.ടി.ദാമോദരന്‍ അദ്ധ്യക്ഷനായി. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട്  പി.വി.കവിത, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്   ഇന്‍ചാര്‍ജ് റീന രയരോത്ത്, ഷാജി ഒ.കെ., അശോകന്‍ ചോമ്പാല, പി.എം .അശോകന്‍, വി.പി.മോഹന്‍ദാസ്, കെ.പി.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. 



പട്ടിയാട്ട് റയില്‍വേ അണ്ടര്‍ ബ്രിഡ്ജിന് ശാപമോക്ഷം  നവീകരിച്ച അടിപാത ഉദ്ഘാടനം ചെയ്തു !
നവീകരിച്ച പട്ട്യാട്ട് അടിപാതയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക