Image

ജനശക്തി അവാര്‍ഡ് ഡോ.പി.ഹരികുമാറിന് സമ്മാനിച്ചു.

Published on 12 June, 2019
ജനശക്തി അവാര്‍ഡ് ഡോ.പി.ഹരികുമാറിന് സമ്മാനിച്ചു.
ഡോംബിവിലി: ജനശക്തി ആര്‍ട്‌സ് ഡോംബിവിലിയുടെ ഈ വര്‍ഷത്തെ ജനശക്തി അവാര്‍ഡ് ഡോ.പി.ഹരികുമാറിന് സമ്മാനിച്ചു. സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. കവി കെ.ജി. ശങ്കരപ്പിള്ളയാണ് അവാര്‍ഡ് സമ്മാനിച്ചത്. 10,000 രൂപയും സ്ുതിചിഹ്നവും അടങ്ങിയതാണ് പുരസ്‌കാരം, അവാര്‍ഡ് തുക ഡോംബിവിലിയില്‍ രോഗവും സാമ്പത്തിക ബുദ്ധിമുട്ടുംമൂലം ദുരിതമനുഭവിക്കുന്ന കണ്ണൂര്‍ കല്യാശ്ശേരി സ്വദേശി ഗോപിനാഥന്‍ നായരുടെ കുടുംബത്തിന് നല്‍കി.

ശാസ്ത്രജ്ഞനും കവിയും ഒരാളാകുന്നത് അസാധാരണമാണ്. കവിഭാവനയില്‍ ശാസ്ത്രവും സംസ്‌കാരവും യുക്തിയോടെ പ്രയോഗിച്ചുകൊണ്ടുള്ളതാണ് ഹരികുമാറിന്റെ സര്‍ഗാത്മകപ്രതിനിധ്യമെന്ന് കെ.ജി.ശങ്കരപ്പിള്ള പറഞ്ഞു.
ഡോംബിവിലി രാജാജിപഥിലെ ആദര്‍ശ് വിദ്യാലയഹാളില്‍ നടന്ന സമ്മേളനത്തില്‍ ജനശക്തി പ്രസിഡന്റ് ജോണ്‍ സാല്‍വെ അധ്യക്ഷത വഹിച്ചു. ടി.കെ.രാജേന്ദ്രന്‍ സ്വാഗം പറഞ്ഞു.

തുടര്‍ന്ന് കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഇ.ഐ.എസ്. തിലകന്റെ പുതിയ കവിതാ സമാഹാരമായ ഇ.ഐ.എസ്. തിലകന്റെ കവിതകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. റാഷ്ണല്‍ അസോസിയേഷന്‍ സെക്രട്ടറി എല്‍സമ്മ ഉണ്ണികൃഷ്ണന് നല്‍കി കെ.ജി. ശങ്കരപ്പിള്ളയാണ് പ്രകാശനം നിര്‍വഹിച്ചത്. തിലകന്റെ ലോകവീക്ഷണമാണ് ഈ പുസ്തകമെന്നും ആധികാരികമായ വാക്കുകള്‍കൊണ്ട് ആത്മീയ വികാസത്തിന്റെ ചരിത്രരേഖകളായി മാറുന്നതാണ് അതിലെ കവിതകളെന്നും ശങ്കരപ്പിള്ള പറഞ്ഞു.
സാംസ്‌കാരിക സമ്മേളനത്തില്‍ കെ.രാജന്‍, എല്‍സമ്മ ഉണ്ണികൃഷ്ണന്‍, ഡോ.പി.ഹരികുമാര്‍, പി.ആര്‍.കൃഷ്ണന്‍, ഡോ.വേണുഗോപാല്‍, ഉഴവൂര്‍ ശശി, സി.പി. കൃഷ്ണകുമാര്‍, സന്തോഷ് പല്ലശ്ശന, ഇ.പി.വാസു, കണക്കൂര്‍ ആര്‍.സുരേഷ്‌കുമാര്‍, സി.എച്ച്. ഗോപിനായര്‍, ഇ.ഐ.എസ്. തിലകന്‍ എന്നിവരും സംസാരിച്ചു. തുടര്‍ന്ന നടന്ന കവിയരങ്ങില്‍ മുംബൈയിലെ കവികള്‍ കവിതകള്‍ അവതരിപ്പിച്ചു. രവി ആലക്കല്‍ നന്ദി പറഞ്ഞു.

ജനശക്തി അവാര്‍ഡ് ഡോ.പി.ഹരികുമാറിന് സമ്മാനിച്ചു.ജനശക്തി അവാര്‍ഡ് ഡോ.പി.ഹരികുമാറിന് സമ്മാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക