Image

പശ്ചിമബംഗാളില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു; സംഘര്‍ഷം തുടരുന്നു

Published on 12 June, 2019
പശ്ചിമബംഗാളില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു; സംഘര്‍ഷം തുടരുന്നു


കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബി.ജെ.പി തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം തുടരവേ വീണ്ടും ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. രണ്ട്‌ ദിവസമായി കാണാതായ 47 കാരനായ ആശിഷ്‌ സിങ്‌ എന്ന പ്രവര്‍ത്തകനെയാണ്‌ മാല്‍ഡയിലെ ബാദപുകൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.

പശ്ചിമബംഗാളിലെ ബാസിര്‍ഹട്ട്‌ ജില്ലയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക്‌ എത്തിക്കാന്‍ ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത്‌ പൊലീസ്‌ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടി പശ്ചിമബംഗാളില്‍ 12 മണിക്കൂര്‍ ബന്ദ്‌ പ്രഖ്യാപിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ പുതിയ സംഭവം.

മൃതദേഹത്തില്‍ മുറിവേറ്റ നിരവധി പാടുകളുണ്ട്‌. ഇംഗ്ലീഷ്‌ ബസാര്‍ പൊലീസാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രതികരിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക