Image

നിയമസഭയില്‍ പച്ച വസ്‌ത്രമണിഞ്ഞെത്തിയ എംഎല്‍എമാര്‍ കൗതുകമായി

Published on 12 June, 2019
നിയമസഭയില്‍ പച്ച വസ്‌ത്രമണിഞ്ഞെത്തിയ എംഎല്‍എമാര്‍ കൗതുകമായി


തിരുവനന്തപുരം:നിയമസഭയില്‍ ഇന്ന്‌ പച്ച വസ്‌ത്രമണിഞ്ഞെത്തിയ എംഎല്‍എമാര്‍ കൗതുകമായി. സഭയിലെത്തിയ എംഎല്‍എമാരില്‍ നിരവധി പേര്‍ ഇന്ന്‌ ധരിച്ചത്‌ പച്ചനിറത്തിലുള്ള വസ്‌ത്രം. മുന്‍കൂട്ടി തീരുമാനിച്ച്‌ ഒരേ നിറം ധരിച്ചെത്തിയതല്ലെങ്കിലും കൗതുകകരമായ ഈ യാദൃശ്ചികത ആസ്വാദ്യകരമായി.

കൃഷിവകുപ്പിനെ സംബന്ധിച്ചുള്ളതായിരുന്നു ഇന്ന്‌ ചോദ്യോത്തര വേളയില്‍ ആദ്യ ഇനം. അതുകൊണ്ടാണോ എന്നറിയില്ല പച്ചക്കുപ്പായത്തിന്‌ സഭയില്‍ പ്രാമുഖ്യം ലഭിച്ചത്‌. ചോദ്യോത്തര വേളയില്‍ പച്ച നിറം ധരിച്ചെത്തിയ പ്രതിഭ എംഎല്‍എയും യു.ആര്‍ പ്രദീപും ചോദ്യങ്ങളുമായി എഴുന്നേറ്റു. പികെ ശശി എംഎല്‍എയും പച്ച ഷര്‍ട്ട്‌ ധരകിച്ചായിരുന്നു എത്തിയത്‌.

ഐഷ പോറ്റിയും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ജയിംസ്‌ മാത്യുവും ജോണ്‍ ഫെര്‍ണാണ്ടസും ഇന്ന്‌ പച്ചയിലാണെത്തിയത്‌. പ്രതിപക്ഷ നിരയില്‍നിന്ന്‌ റോജി ജോണും ഷംസുദ്ദീനും പച്ചയുടെ നിരയില്‍ അണിചേര്‍ന്നു.

മുന്‍നിശ്ചയപ്രകാരമല്ല പച്ച ധരിച്ചെത്തിയതെന്ന്‌ എംഎല്‍എമാര്‍ പറയുന്നു. സഭയിലെത്തിയപ്പോഴാണ്‌ ഇക്കാര്യം ശ്രദ്ധിച്ചതെന്ന്‌ റോജി ജോണ്‍ എംഎല്‍എ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക