Image

ഉബറിന്റെ ഫ്‌ലയിംഗ്‌ ടാക്‌സി ഇന്ത്യയിലേയ്‌ക്കും

Published on 12 June, 2019
ഉബറിന്റെ ഫ്‌ലയിംഗ്‌ ടാക്‌സി ഇന്ത്യയിലേയ്‌ക്കും


ഉബറിന്റെ പുതിയ ഫ്‌ലയിംഗ്‌ ടാക്‌സി സര്‍വീസ്‌ ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നതിന്‌ ഉബര്‍ എയര്‍ ഒരുങ്ങുന്നു. ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ്‌ കമ്പനി ഭാവിയുടെ വ്യക്തിഗത ഗതാഗത സംവിധാനമായ ഫ്‌ലയിംഗ്‌ ടാക്‌സി അവതരിപ്പിക്കുന്നത്‌.

`ഭാവിയില്‍ വളരെയേറെ മാര്‍ക്കറ്റ്‌ സാധ്യത കാണുന്നതിനാല്‍ ഇന്ത്യയില്‍ ഞങ്ങള്‍ക്ക്‌ ഏറെ താത്‌പര്യമുണ്ട്‌' ഉബര്‍ എലിവേറ്റിന്റെ ഹെഡ്‌ എറിക്‌ അലൈസന്‍ പറഞ്ഞു.
അമേരിക്കയിലെ ഡാലസ്‌, ലോസ്‌ ഏഞ്ചല്‍സ്‌ എന്നീ നഗരങ്ങളിലാണ്‌ കമ്പനി ഇതിന്റെ പൈലറ്റ്‌ പ്രോജക്ട്‌ അവതരിപ്പിച്ചത്‌. മുംബൈ, ഡല്‍ഹി, ബെംഗളൂരു എന്നീ നഗരങ്ങള്‍ പരീക്ഷണ പറക്കല്‍ നടത്തുന്നതിനുള്ള ലിസ്റ്റില്‍ ഉബര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

2023- ല്‍ ഈ ഫ്‌ലയിംഗ്‌ ടാക്‌സി വാണിജ്യാടിസ്ഥാനത്തില്‍ അവതരിപ്പിക്കാനാണ്‌ പദ്ധതി. മെല്‍ബണിന്‌ പുറമെ മൂന്ന്‌ നഗരങ്ങളില്‍ കൂടി ഇത്‌ കൊണ്ട്‌ വരും. ഇതില്‍ ഒന്ന്‌ ഒരു ഇന്ത്യന്‍ നഗരമായിരിക്കുമെന്നാണ്‌ സൂചന. ദുബായിലും ഇതിന്റെ ട്രയല്‍ നടത്തിയിരുന്നു. പൈലറ്റില്ലാതെ പറക്കുന്ന ചെറിയ വിമാനങ്ങളാണ്‌ സര്‍വീസിന്‌ ഉപയോഗിക്കുന്നത്‌.

വൈദ്യുതിയിലാണ്‌ ഇവ പ്രവര്‍ത്തിക്കുന്നത്‌. ഉബര്‍ കാറുകള്‍ ബുക്ക്‌ ചെയ്യുന്ന രീതിയില്‍ തന്നെ മൊബൈല്‍ ആപ്പ്‌ വഴി ഇവ ബുക്ക്‌ ചെയ്യാം. ഹെലികോപ്‌റ്ററുകള്‍, ഡ്രോണുകള്‍, ചെറിയ എയര്‍ക്രാഫ്‌റ്റുകള്‍, ജെറ്റ്‌ പവറുള്ള വാഹനങ്ങള്‍ എന്നിവ ഈ സര്‍വീസിനായി ഉപയോഗിക്കും. കുറഞ്ഞ ഏരിയയില്‍ കുത്തനെ ഉയരാനും താഴാനും കഴിവുള്ള വാഹനങ്ങളാണ്‌ ഇവ.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക