Image

കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരാക്രമണം: അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു, ഒരു ഭീകരനെ വധിച്ചു

Published on 12 June, 2019
കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരാക്രമണം: അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു, ഒരു ഭീകരനെ വധിച്ചു


ശ്രീനഗര്‍: കശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യൂ. രണ്ടു ജവാന്മാര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ പട്രോളിങ്ങിനിടെയാണ് സൈനികര്‍ക്കു നേരെ ഭീകരാക്രമണമുണ്ടായത്.

ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ അക്രമണം നടത്തിയ ഭീകരസംഘത്തിലെ ഒരാളെ സേന വധിച്ചു. അനന്ത്‌നാഗിലെ തിരക്കേറിയ കെപി റോഡില്‍ പട്രോള്‍ നടത്തുന്നതിനിടെയാണ് സുരക്ഷാസേനയ്ക്കു നേരെ ഓട്ടോമാറ്റിക് റൈഫിളുകളും ഗ്രനേഡും ഉപയോഗിച്ച് ആക്രമണം നടത്തിയത്. സിആര്‍പിഎഫിനു നേരെ രണ്ടംഗ ഭീകര സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പരിക്കേറ്റ അനന്ത്‌നാഗ് പോലീസ് സ്‌റ്റേഷനിലെ ഹൗസ് ഓഫീസര്‍ അര്‍ഷാദ് അഹ്മ്മദിനെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നതിനു മാസങ്ങള്‍ മാത്രം കഴിയവേയാണ് വീണ്ടും ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക