Image

തമിഴ്നാട്ടില്‍ ഐ.എസിനായിള്ള റെയിഡ് സജീവം; കേരളത്തില്‍ സ്ഫോടനത്തിന് പദ്ധതിയിട്ട സൂത്രധാരന്‍ അറസ്റ്റിലായി

കല Published on 12 June, 2019
തമിഴ്നാട്ടില്‍ ഐ.എസിനായിള്ള റെയിഡ് സജീവം; കേരളത്തില്‍ സ്ഫോടനത്തിന് പദ്ധതിയിട്ട സൂത്രധാരന്‍ അറസ്റ്റിലായി

കേരളത്തിലും തമിഴ്നാട്ടിലുമായി ഐ.എസിനെ സജീവമാക്കുന്ന കേന്ദ്രങ്ങള്‍ക്കായി കോയമ്പത്തൂരില്‍ ഏഴിടത്തായി ദേശിയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡ് സജീവമായി ഇപ്പോഴും തുടരുന്നു. നിലവില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രവര്‍ത്തകരാണ് എന്നാണ് നിരീക്ഷണം. ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ആണ് നേതാവ്. ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരുകയാണ്. ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ സൂത്രധാരനായ സഹ്റാന്‍ ഹാഷിമുമായി ഇയാള്‍ ബന്ധമുണ്ട്. 
സമൂഹമാധ്യമങ്ങളില്‍ ഐ.എസ് അനുകൂല ആശയങ്ങള്‍ പ്രചരിപ്പിക്കുകയും കേരളത്തില്‍ സ്ഫോടനത്തിനായി യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നതായി വ്യക്തമായിട്ടുണ്ട്. ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍റുമാരായും അറസ്റ്റിലായവര്‍ പ്രവര്‍ത്തിച്ചിരുന്നതായിട്ടാണ് വിവരം. ഇവരില്‍ നിന്ന് വെടിയുണ്ടകള്‍ അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക