Image

രാജ്യത്തെ വാഹന വില്‍പ്പന തകര്‍ച്ചയിലെന്ന്‌ റിപ്പോര്‍ട്ട്‌

Published on 13 June, 2019
 രാജ്യത്തെ വാഹന വില്‍പ്പന തകര്‍ച്ചയിലെന്ന്‌ റിപ്പോര്‍ട്ട്‌


ഡല്‍ഹി : രാജ്യത്തെ വാഹന വില്‍പ്പന തകര്‍ച്ചയിലെന്ന്‌ റിപ്പോര്‍ട്ട്‌. വാഹന വിപണിയില്‍ കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ വന്‍ ഇടിവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്‌ . 

സൊസൈറ്റി ഓഫ്‌ ഓട്ടോമൊബൈല്‍ മാനുഫാക്‌ചറേഴ്‌സ്‌ (സിയാം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2019 മെയ്‌ മാസത്തില്‍ രാജ്യത്തെ യാത്രാ വാഹന വില്‍പ്പനയില്‍ 20.55 ശതമാനം ഇടിവാണുള്ളത്‌.വെറും 2,39,347 ലക്ഷം വാഹനങ്ങള്‍ മാത്രമാണ്‌ മെയ്‌ മാസം റോഡിലിറങ്ങിയത്‌ . 2018 മെയില്‍ ഇത്‌ 3,01,238 ആയിരുന്നു.

ഇതിനൊക്കെ പുറമെ എല്ലാ പ്രധാന വാഹന വിഭാഗങ്ങളിലും വില്‍പ്പന പിന്നോട്ടാണെന്നാണ്‌ കണക്കുകള്‍. വാണിജ്യ വാഹന വില്‍പ്പനയില്‍ 10.02 ശതമാനം ഇടിവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. മെയ്‌ മാസത്തില്‍ 68,847 യൂണിറ്റ്‌ വാണിജ്യ വാഹനങ്ങളാണ്‌ വിറ്റത്‌. ഇരുചക്ര വാഹനങ്ങളുടെ മൊത്ത വില്‍പ്പനയും ഇടിഞ്ഞു. 

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 6.73 ശതമാനം ഇടിവാണ്‌ ഈ വര്‍ഷം . 2018 മെയ്‌ മാസത്തില്‍ 18,50,698 യൂണിറ്റ്‌ ഇരുചക്രവാഹനങ്ങള്‍ വിറ്റപ്പോള്‍ ഈ മെയില്‍ 17,26,206 യൂണിറ്റ്‌ മാത്രമാണ്‌ വിറ്റഴിച്ചത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക