Image

കൊല്ലത്ത്‌ സ്‌കൂള്‍ ബസ്‌ ക്ഷേത്രത്തിലേക്ക്‌ പാഞ്ഞുകയറി 4 കുട്ടികള്‍ക്ക്‌ പരിക്ക്‌

Published on 13 June, 2019
കൊല്ലത്ത്‌ സ്‌കൂള്‍ ബസ്‌ ക്ഷേത്രത്തിലേക്ക്‌ പാഞ്ഞുകയറി 4 കുട്ടികള്‍ക്ക്‌ പരിക്ക്‌

കൊല്ലം: കൊല്ലം കുന്നിക്കോട്‌ വിളക്കുടിയില്‍ സ്‌കൂള്‍ ബസ്‌ ക്ഷേത്രത്തിലേക്ക്‌ പാഞ്ഞ്‌ കയറി നാലുകുട്ടികള്‍ക്ക്‌ പരിക്ക്‌. പുനലൂര്‍, ചെമ്മന്തൂര്‍ ബോയ്‌സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ബസാണ്‌ അപകടത്തില്‍ പെട്ടത്‌. വ്യാഴാഴ്‌ച രാവിലെ 8.45 നും ഒമ്‌ബത്‌ മണിക്കും ഇടയിലായിരുന്നു അപകടം.

അപകടത്തില്‍ വാഹനത്തിലെ ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌. നിയന്ത്രണം വിട്ട ബസ്‌ ക്ഷേത്രത്തിലേക്ക്‌ പാഞ്ഞ്‌ കയറുകയായിരുന്നു. ബസില്‍ കുടുങ്ങിയ ക്ലീനര്‍ ഒഴികെ കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും വലിയ പരിക്കുകള്‍ ഇല്ല. ബസിലെ ക്ലീനറായി ജോലി ചെയ്യുന്ന ജോസഫിനെ ബസ്‌ വെട്ടിപ്പൊളിച്ച്‌ പുറത്തെടുക്കുകയായിരുന്നു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക