Image

സെമിത്തേരി തര്‍ക്കം: 33 ദിവസത്തിന്‌ ശേഷം അന്നമ്മയുടെ മൃതദേഹം സംസ്‌ക്കരിച്ചു

Published on 13 June, 2019
സെമിത്തേരി തര്‍ക്കം: 33 ദിവസത്തിന്‌ ശേഷം അന്നമ്മയുടെ മൃതദേഹം സംസ്‌ക്കരിച്ചു


ശാസ്‌താംകോട്ട:സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്‌ പരിഹാരമായതോടെ മോര്‍ച്ചറിയില്‍നിന്ന്‌ അന്നമ്മയുടെ മൃതദേഹത്തിന്‌ മോചനമായി. 

സംസ്‌കാരം നടത്താനാകാതെ 33 ദിവസമാണ്‌ കുന്നത്തൂര്‍ തുരുത്തിക്കര കാളിശ്ശേരി മേലേതില്‍ വീട്ടില്‍ പത്രോസിന്റെ ഭാര്യ അന്നമ്മ(75)യുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്‌. സംഘര്‍ഷമൊഴിവാക്കാന്‍ പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം

കുന്നത്തൂര്‍ കൊല്ലാറയിലെ സെമിത്തേരിയില്‍ മൃതദേഹം മറവ്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനാണ്‌ ഇതോടെ പരിഹാരമായത്‌. സ്റ്റേഷന്‍ജറുസലേം മാര്‍ത്തോമ്മ പള്ളി ഇടവകാംഗമായിരുന്നു അന്നമ്മ. കളക്ടറുടെ നിര്‍ദേശം പ്രകാരമാണ്‌ സംസ്‌കാരം നടത്തിയത്‌. മണ്ണില്‍ കുഴിയെടുത്ത്‌ കോണ്‍ക്രീറ്റ്‌ അറകള്‍ നിര്‍മിച്ചാണ്‌ പരിഹാരം കണ്ടത്‌ .

 പിഡബ്ല്യൂഡി എഞ്ചിനീയറുടെ സാന്നിധ്യത്തിലാണ്‌ മൃദ്ദേഹം സംസ്‌കരിക്കാനുള്ള കല്ലറ നര്‍മിച്ചത്‌ . എട്ടടി നീളവും മൂന്നടി വീതിയും എട്ടടി ആഴവും ഉള്ള കല്ലറയാണ്‌ നര്‍മിച്ചത്‌ .കല്ലറയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ ഇന്ന്‌ തന്നെ സംസ്‌കാരം നടത്തുകയായിരുന്നു.

കുന്നത്തൂര്‍ കൊല്ലാറയിലെ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ല എന്ന ഒരു വിഭാഗം ആളുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ സംസ്‌കാരം ഇത്രയധികം വൈകിയത്‌ .സെമിത്തേരിയുടെ സമീപ പ്രദേശത്തെ ഒരു വിഭാഗം ജനങ്ങളാണ്‌ കുടിവെള്ളം മലിനമാകും എന്നത്‌ ചൂണ്ടിക്കാട്ടി സംസ്‌കാരം നടത്തരുതെന്ന്‌ ആവശ്യപ്പെട്ടത്‌.

തര്‍ക്കം പരിഹരിക്കുന്നതിനു വേണ്ടി കുന്നത്തൂര്‍ പഞ്ചായത്ത്‌ ഓഫീസിലും കുന്നത്തൂര്‍ താലൂക്ക്‌ ഓഫീസിലും നടത്തിയ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമാകാതെ വന്നതോടെ ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക