Image

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്‌ വിട്ടു കൊടുക്കില്ലെന്ന്‌ ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി

Published on 13 June, 2019
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്‌ വിട്ടു കൊടുക്കില്ലെന്ന്‌ ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം അദാനിയ്‌ക്ക്‌ വിട്ടു നല്‍കില്ലെന്ന്‌ മുഖ്യമന്ത്രി ആവര്‍ത്തിച്ച്‌ വ്യക്തമാക്കി. വിമാനത്താവളം സര്‍ക്കാറിന്‌ അവകാശപ്പെട്ടതാണ്‌. ഈ മാസം 15- ന്‌ നടക്കുന്ന നീതി ആയോഗിന്റെ യോഗത്തില്‍ വിവരം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി. വിമാനത്താവളം ആരും കൊണ്ടു പോകില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത്‌ പറഞ്ഞു .

തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനി ഗ്രൂപ്പ്‌ മുന്നോട്ടു വെച്ചത്‌ 168 കോടിയുടെ ടെന്‍ഡറും കെഎസ്‌ഐഡിസിയുടേത്‌ 135 കോടിയുടേതുമായിരുന്നു. കൂടിയ പ്രതിഫലം ഓഫര്‍ ചെയ്‌ത അദാനി എന്റര്‍പ്രൈസസിന്‌ വിമാനത്താവളം 50 വര്‍ഷത്തേക്ക്‌ വിട്ടു നല്‍കാന്‍ നടപടികള്‍ തുടരുന്നതിനിടെയാണ്‌ തിരഞ്ഞെടുപ്പ്‌ വന്നത്‌. 

എന്നാല്‍ ഇക്കാര്യം ജൂലൈയില്‍ സര്‍ക്കാര്‍ വീണ്ടും പരിഗണിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. തിരുവനന്തപുരം ഉള്‍പ്പടെ ആറ്‌ വിമാനത്താവളങ്ങള്‍ അദാനിക്ക്‌ കൈമാറാനാണ്‌ നീക്കം.

അതിനിടെ, എയര്‍പോര്‍ട്ടുകളില്‍ ജീവനക്കാരോട്‌ അദാനി എന്റര്‍പ്രൈസസിന്റെ ജീവനക്കാരായി മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇതില്‍ താല്‍പര്യം ഇല്ലാത്തവര്‍ക്ക്‌ എയര്‍ പോര്‍ട്ട്‌ അതോറിറ്റിയില്‍ തുടരാനും അവസരമുണ്ടാകും. രാജ്യത്തിന്‍റെ തെക്കേ അറ്റത്തുള്ള അതീവ നിര്‍ണായകമായ ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളം സ്വാകാര്യ കമ്പനിക്ക്‌ നല്‍കുന്നതില്‍ എതിര്‍പ്പ്‌ രൂക്ഷമാണ്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക