Image

സുബ്രമണ്യന്‍ സ്വാമി മുഖ്യ അതിഥി: ന്യൂയോര്‍ക്കില്‍ ഹൈന്ദവ ഐക്യദിനം ജൂലൈ 10ന്

ബി.അരവിന്ദാക്ഷന്‍ Published on 07 July, 2011
 സുബ്രമണ്യന്‍ സ്വാമി മുഖ്യ അതിഥി: ന്യൂയോര്‍ക്കില്‍ ഹൈന്ദവ ഐക്യദിനം ജൂലൈ 10ന്
ഹിന്ദു ധര്‍മ്മത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന 17-ാമത് ഹൈന്ദവ ഐക്യദിനം ജൂലൈ 10 ഞായറാഴ്ച വൈകീട്ട് 3.30 ന് ഫ്‌ളഷിംഗ് ഹിന്ദു ക്ഷേത്ര ഹാളില്‍ നടത്തുന്നു.

അനീതിക്കും കള്ളപ്പണത്തിനും പ്രതിവിധി ഹൈന്ദവധര്‍മ്മം എന്ന വിഷയത്തെ ആധാരമാക്കി മുഖ്യാതിഥിയായ ഡോ.സുബ്രമണ്യന്‍ സ്വാമി സംസാരിക്കും.

മുഖ്യപ്രഭാഷകനായ സ്റ്റീഫന്‍ ക്‌നാപ്പ് ഹൈന്ദവകൂട്ടായ്മയുടെ ശാക്തീകരണത്തെക്കുറിച്ച് പ്രഭാഷണം നടത്തും. ഹൈന്ദവസംസ്‌കാരവും ക്ഷേത്രങ്ങളും സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് ശ്രീ.കമല്‍ കുമാര്‍ സ്വാമിജി ചര്‍ച്ച നടത്തും.

ഫ്‌ളഷിംഗ് ഹിന്ദു ക്ഷേത്ര ഹാളില്‍ നടത്തുന്ന ഈ കൂട്ടായ്മയിലേക്ക് പ്രവേശനം സൗജന്യമാണ്. ഹിന്ദു ടെബിള്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയും ഇന്‍ഡ്യന്‍ അമേരിക്കന്‍ ഇന്റലക്ച്വല്‍ ഫോറവും 17-ാമത് ഹിന്ദു യൂണിറ്റി ഡേയ്ക്ക് നേതൃത്വം നല്‍കും.
 സുബ്രമണ്യന്‍ സ്വാമി മുഖ്യ അതിഥി: ന്യൂയോര്‍ക്കില്‍ ഹൈന്ദവ ഐക്യദിനം ജൂലൈ 10ന് സുബ്രമണ്യന്‍ സ്വാമി മുഖ്യ അതിഥി: ന്യൂയോര്‍ക്കില്‍ ഹൈന്ദവ ഐക്യദിനം ജൂലൈ 10ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക