Image

കുന്നത്തുനാട് ഭൂമി വിവാദം: തന്റെ അറിവില്ലാതെ ഉത്തരവ് ഇറങ്ങരുതെന്ന് റവന്യൂ മന്ത്രിയുടെ കര്‍ശന നിര്‍ദേശം

Published on 13 June, 2019
കുന്നത്തുനാട് ഭൂമി വിവാദം: തന്റെ അറിവില്ലാതെ ഉത്തരവ് ഇറങ്ങരുതെന്ന് റവന്യൂ മന്ത്രിയുടെ കര്‍ശന നിര്‍ദേശം


തിരുവനന്തപുരം: കുന്നത്തുനാട് ഭൂമി വിവാദവുമായി ബന്ധപ്പെട്ട് താനറിയാതെ ഒരു ഉത്തരവ് പോലും ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഇതു സംബന്ധിച്ച് റവന്യൂ സെക്രട്ടറിക്കാണ് മന്ത്രി രേഖാമൂലം നിര്‍ദേശം നല്‍കിയിരിക്കുന്നത്. റവന്യൂ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനാണ് മന്ത്രി നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

കുന്നത്തുനാട് നിലംനികത്തലുമായി ബന്ധപ്പെട്ട് അനുകൂലമായി ഇറകകിയ സര്‍ക്കാര്‍ ഉത്തരവ് മന്ത്രി ഇടപെട്ട് മരവിപ്പിച്ചിരുന്നു. എന്നാല്‍ മരവിപ്പിച്ച ഉത്തരവിനു നിയമസാധുത ഇല്ലെന്നാണ് എജിയുടെ നിയമോപദേശം. ഇതിന്റെ പകര്‍പ്പും ഇതേവശര റവന്യൂ മന്ത്രിക്ക് ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ കര്‍ശന നിര്‍ദേശം ഉണ്ടായിരിക്കുന്നത്. 

നിലം നികത്തലിന് വേണ്ടി ശ്രമിക്കുന്ന കമ്പനിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാാകാതിരിക്കാനാണ് മന്ത്രിയുടെ നീക്കം. നിയമോപദേശം മന്ത്രിക്ക് എതിരായതോടെ പഴയ ഉത്തരവ് നിലനില്‍ക്കുന്ന സ്ഥിതി ഉണ്ടാകും. അതിനാലാണ് ഇതുമായി ബന്ധപ്പെട്ട് എല്ലാ ഫയലുകളും തന്റെ അറിവോടെ നീക്കിയാല്‍ മതിയെന്ന കര്‍ശന നിര്‍ദേശം ഉണ്ടായിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക