Image

നോട്ടിങ്ങാമില്‍; കളിച്ചു: ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം ഉപേക്ഷിച്ചു

Published on 13 June, 2019
നോട്ടിങ്ങാമില്‍; കളിച്ചു: ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം ഉപേക്ഷിച്ചു


നോട്ടിങ്ങാം: ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന തോല്‍വി അറിയാത്തവരുടെ പോരാട്ടത്തില്‍ മഴ കളിച്ചു. നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിഡ്ജില്‍ ഇന്നു നടക്കാനിരുന്ന ഇന്ത്യാന്യൂസിലാന്‍ഡ് മത്സരം ഒടുവില്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. 7.30 ന് നടന്ന അമ്പയര്‍മാരുടെ പരിശോധനയില്‍ സാഹചര്യങ്ങള്‍ മത്സരത്തിനു അനുകൂലമല്ലെന്ന് വിധിക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും.

ഇന്ത്യ ന്യൂസിലാന്‍ഡ്  മത്സരത്തിന്റെ  ടോസ് ഇടാന്‍ പോലും മഴ അനുവദിച്ചില്ല. ഇതിനിടെ അമ്പയര്‍മാര്‍ ഇടവിട്ട് പിച്ച് പരിശോധന നടത്തിയെങ്കിലും മഴയെ തുടര്‍ന്ന് കളി നീക്കി വെയ്ക്കുകയായിരുന്നു. ആറു മണിക്ക് വീണ്ടും പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും മഴയെ തുടര്‍ന്ന് ഇത് വീണ്ടും നീണ്ടു. ഒടുവില്‍ 7.30 ന് അന്തിമ പരിശോധന നടത്തി മത്സരം ഉപേക്ഷിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. മത്സരം തുടങ്ങേണ്ട സമയം മണിക്കൂറുകള്‍ മുന്നോട്ട് നീങ്ങിയതിനാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കി നടത്താനും ആലോചന നടത്തിയെങ്കിലും നോട്ടിങ്ങാമില്‍ മഴ അതിനും അനുവദിച്ചില്ല.  ടോസിനു മുന്നോടിയായി  മൂന്നു മണിക്കും നാലു മണിക്കും അഞ്ചു മണിക്കും പിച്ചില്‍ പരിശോധന നടത്തിയിരുന്നു.  പിച്ച് മൂടി സുക്ഷിച്ചിരുന്നുവെങ്കിലും ഔട്ട് ഫീല്‍ഡില്‍ നനവ് നിലനില്‍ക്കുന്നതാണ് കളി ഉപേക്ഷിക്കുന്നതിലേക്ക് എത്തിച്ചത്. 

നാലു മത്സരങ്ങളില്‍ നിന്ന് മൂന്നു വിജയത്തോടെ ന്യൂസിലാന്‍ഡ് തന്നെയാണ് പോയിന്റ്  പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ട് ജയത്തോടെ  ഇംണ്ടിനു മുകളിലായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഓസ്‌ട്രേലിയ ആണ് രണ്ടാം സ്ഥാനത്ത്. ഈ ലോകകപ്പില്‍ ആതിഥേയരായ ഇംണ്ട്, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ മാത്രമാണ് മഴയില്‍ നിന്ന് ഇതുവരെ രക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച നടക്കുന്ന ഇംണ്ട് വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ മഴ ഭീഷണിയുണ്ട്. ഇന്നത്തെ മത്സരവും ഉപേക്ഷിച്ചതോടെ ലോകകപ്പില്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുന്ന മത്സരങ്ങളുടെ എണ്ണം നാലായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക