Image

പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തുന്നു; ഈ വര്‍ഷം ഒഴുകിയെത്തിയത് 1.63 ലക്ഷം അധികം കൂട്ടികള്‍

Published on 13 June, 2019
പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തുന്നു; ഈ വര്‍ഷം ഒഴുകിയെത്തിയത് 1.63 ലക്ഷം അധികം കൂട്ടികള്‍


തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരുന്നു. ഈ വര്‍ഷം 1.63 ലക്ഷം കൂട്ടികള്‍ കൂടി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നു. അഞ്ചാം ക്ലാസിലാണ് ഏറ്റവുമധികം കുട്ടികള്‍ ചേര്‍ന്നത്. 44,636 വിദ്യാര്‍ത്ഥികളാണ് ഇത്തവണ അഞ്ചാം ക്ലാസില്‍ ചേര്‍ന്നത്. അണ്‍ എയ്ഡഡ് മേഖലയില്‍ ഈ വര്‍ഷം 38000 കുട്ടികള്‍ കുറഞ്ഞു. മൂന്ന് വര്‍ഷത്തിനിടെ 4.93 ലക്ഷം വിദ്യാര്‍ത്ഥികളാണ് പൊതുവിദ്യാലയങ്ങളിലേക്ക് തിരിച്ച് എത്തിയിരിക്കുന്നത്.

എട്ടാം  ക്ലാസില്‍ 38,492 കുട്ടികള്‍ ചേര്‍ന്നു. എട്ടാം ക്ലാസില്‍ 38492 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു. സര്‍ക്കാര്‍ മേഖലയില്‍ ആകെ 11.69 ലക്ഷം വിദ്യാര്‍ത്ഥികളും എയ്ഡഡ് മേഖലയില്‍ 21.5 ലക്ഷം കുട്ടികളുമാണ് പഠിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ അഞ്ചാം ക്ലാസിലേക്കും എട്ടാം ക്ലാസിലേക്കുമായിരുന്നു അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നതെങ്കില്‍ ഇത്തവണ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള €ാസുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നിട്ടുണ്ട്. 

2018-19 അക്കാദമിക് വര്‍ഷത്തില്‍ 1.85 ലക്ഷം കുട്ടികളുടെ വര്‍ദ്ധനവുണ്ടായി. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് 71257 വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് 113398 വിദ്യാര്‍ത്ഥികളും എത്തി. ഒന്നാം ക്ലാസില്‍ മാത്രം 10083 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ തവണ പുതിയതായി എത്തിയത്. മലപ്പുറത്താണ് ഏറ്റവുമധികം നവാഗതരെത്തിയത്, 4978. മലപ്പുറത്ത് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 33052 വിദ്യാര്‍ത്ഥികള്‍ കുറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക