Image

ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെടിപൊട്ടി കൗമാരക്കാരന്‍ മരിച്ചു

Published on 13 June, 2019
ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെടിപൊട്ടി കൗമാരക്കാരന്‍ മരിച്ചു

മുംബൈ: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് കൗമാരക്കാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശി പ്രതീക് വഡേക്കര്‍ എന്ന പതിനേഴുകാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതീകിന്റെ ബന്ധുക്കളായ സണ്ണി പവാര്‍, നിതിന്‍ വഡേക്കര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 

കുടുംബാംഗങ്ങളില്‍ ഒരാളുടെ മരണാനന്തരചടങ്ങുമായി ബന്ധപ്പെട്ട് ഷിര്‍ദിയിലെത്തിയതായിരുന്നു പ്രതീകും മറ്റുള്ളവരും. ചടങ്ങുകള്‍ക്കു ശേഷം തിരിച്ച് ഹോട്ടല്‍ മുറിയിലെത്തിയ പ്രതീക്, ബന്ധുക്കളായ സണ്ണിക്കും നിതിനും പതിനൊന്നുകാരനായ ഒരുകുട്ടിക്കും മറ്റൊരു യുവാവിനും ഒപ്പം ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യാന്‍ വീഡിയോ ചിത്രീകരിക്കാന്‍ തീരുമാനിച്ചു. 

പ്രതീകിന്റെ ബന്ധുക്കളിലൊരാള്‍ കൊണ്ടുവന്ന നാടന്‍തോക്ക് ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കാനായിരുന്നു പദ്ധതി. ഇതിനിടെയാണ് പ്രതീകിന് വെടിയേറ്റത്.  തോക്കിന്റെ കാഞ്ചി അബദ്ധത്തില്‍ അമരുകയും പ്രതീകിന് വെടിയേല്‍ക്കുകയുമായിരുന്നു ഷിര്‍ദി പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍. പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക