Image

വി.സിയും വിദ്യാഭ്യാസമന്ത്രിയും രാജിവെയ്‌ക്കണം: വിശ്വന്‍

Published on 27 April, 2012
വി.സിയും വിദ്യാഭ്യാസമന്ത്രിയും രാജിവെയ്‌ക്കണം: വിശ്വന്‍
തിരുവനന്തപുരം: വിവാദമായ കാലിക്കറ്റ്‌ സര്‍വകലാശാല ഭൂമി വിവാദത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയ വൈസ്‌ ചാന്‍സലറും വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബും രാജിവെയ്‌ക്കണമെന്ന്‌ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

വൈസ്‌ ചാന്‍സലര്‍ രാജിവെക്കാത്ത പക്ഷം ഗവര്‍ണര്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ കാണുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. രാജിവെക്കാത്ത പക്ഷം മന്ത്രി അബ്ദുറബ്ബിനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും വാര്‍ത്താസമ്മേളനത്തില്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

അതിനിടെ ിസി സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക്‌ കത്തയച്ചു. ഭൂമി ആര്‍ക്കും സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഭൂമിയിലെ സ്ഥാപനങ്ങളുടെ ഭരണാധികാരം വിസി അധ്യക്ഷനായ സമിതിക്കാണെന്നും കത്തില്‍ വിശദീകരിക്കുന്നു.

ചട്ടപ്രകാരം ഭൂമിയുടെ മേല്‍നോട്ട അവകാശം സര്‍വകലാശാലയ്‌ക്കാണെന്നും കത്തില്‍ പറയുന്നു. സംഭവം വിവാദമായ സാഹചര്യത്തില്‍ മാത്രമാണ്‌ ഭൂമി നല്‍കാനുള്ള തീരുമാനം റദ്ദു ചെയ്‌തതെന്നും വൈസ്‌ ചാന്‍സലര്‍ എം. അബ്‌ദുള്‍ സലാം കത്തില്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക