Image

ഷംസീര്‍ ആദ്യം ഭീഷണിപ്പെടുത്തി... കാല് മുറിക്കുമെന്ന് പറഞ്ഞു; അനുസരിച്ചില്ലെങ്കില്‍ ഇല്ലാതാക്കുന്നത് സിപിഎം ശൈലിയെന്ന് സിഒടി നസീര്‍

കല Published on 14 June, 2019
ഷംസീര്‍ ആദ്യം ഭീഷണിപ്പെടുത്തി... കാല് മുറിക്കുമെന്ന് പറഞ്ഞു; അനുസരിച്ചില്ലെങ്കില്‍ ഇല്ലാതാക്കുന്നത് സിപിഎം ശൈലിയെന്ന് സിഒടി നസീര്‍

വടകരയില്‍ പി.ജയരാജിനെതിരെ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സിഒടി നസീര്‍ തന്നെ അക്രമിച്ചത് സിപിഎം ഗൂഡാലോചന തന്നെയെന്ന് അക്കമിട്ട് തെളിവുകള്‍ വെച്ച് പറയുന്നു. മെയ് 18നാണ് നസീര്‍ അക്രമിക്കപ്പെടുന്നത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സൈബര്‍ ലോകത്ത് എല്ലാവരും കണ്ടു കഴിഞ്ഞു. 
പാര്‍ട്ടിയുമായി ഉള്ള അഭിപ്രായ വിത്യാസത്തിന്‍റെ പേരിലും തലശ്ശേരിയിലെ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട പേരിലും തലശ്ശേരി എം.എല്‍.എയുമായി അഭിപ്രായ വിത്യാസമുണ്ടായിരുന്നു നസീറിന്. എം.എല്‍.എ ഷംസീര്‍ ഓഫീസിലേക്ക് വിളിച്ച് എതിര്‍ത്താല്‍ കാല് മുറിക്കുമെന്ന് പറഞ്ഞതായും ഇത് പോലീസിന് മൊഴി നല്‍കിയിരുന്നതായും നസീര്‍ പറയുന്നു. 
ഭീഷിണിക്ക് വഴങ്ങിയില്ലെങ്കില്‍ ഇല്ലാതാക്കുന്നതാണ് സിപിഎം ശൈലിയെന്നും അതിന്‍റെ ഇരയാണ് താനെന്നുമാണ് നസീര്‍ വെളിപ്പെടുത്തുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഷംസീറിനെപ്പോലെയുള്ള നേതാക്കള്‍ക്ക് സ്വന്തമായി ഗുണ്ടാ സംഘമുണ്ടെന്നും മുന്‍ സിപിഎം പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നസീര്‍ വെളിപ്പെടുത്തുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക