Image

മണിപ്പൂര്‍ കടക്കെണിയില്‍; ബില്ലുകളും ചെക്കുകളും പാസ്സാക്കരുതെന്ന്‌ ബാങ്കുകളോട്‌ ആര്‍.ബി.ഐ

Published on 14 June, 2019
മണിപ്പൂര്‍ കടക്കെണിയില്‍; ബില്ലുകളും ചെക്കുകളും പാസ്സാക്കരുതെന്ന്‌ ബാങ്കുകളോട്‌ ആര്‍.ബി.ഐ

കടക്കെണിയിലായ മണിപ്പൂരിന്‌ ബില്ലുകളും ചെക്കുകളും പാസ്സാക്കരുതെന്ന്‌ ദേശസാത്‌കൃത ബാങ്കുകള്‍ക്ക്‌ നിര്‍ദേശവുമായി റിസര്‍വ്‌ ബാങ്ക്‌. ഓവര്‍ഡ്രാഫ്‌റ്റ്‌ 300 കോടിയിലെത്തിയതിനാല്‍ മണിപ്പുര്‍ സര്‍ക്കാരിന്റെ ബില്ലുകളും ചെക്കുകളും പാസ്സാക്കേണ്ടതില്ലയെന്നാണ്‌ ബാങ്കുകള്‍ക്കുള്ള നിര്‍ദേശം. മണിപ്പൂര്‍ മന്ത്രിസഭയിലും ഇതിന്റെ ഭാഗമായി അഴിച്ചുപണി നടത്തി. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്‌ ധനകാര്യം, പൊതുമരാമത്ത്‌, ഊര്‍ജ്ജ വകുപ്പുകളുടെ ചുമതല കൂടി ഏറ്റെടുത്തു.

പരിധിയിലധികം തുക സംസ്ഥാനത്തിന്‌ അനുവദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ മണിപ്പൂര്‍ സര്‍ക്കാരിന്‌ വായ്‌പ നല്‍കുന്നത്‌ നിര്‍ത്താന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക്‌ നിര്‍ദേശം നല്‍കിയത്‌.

തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിലിരുന്ന മാര്‍ച്ച്‌-മെയ്‌ കാലയളവിലും പൊതുമരാമത്ത്‌-ഊര്‍ജവകുപ്പുകള്‍ റിസര്‍വ്‌ ബാങ്കില്‍ നിന്ന്‌ വന്‍തുക പിന്‍വലിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഈ വകുപ്പുകള്‍ മുഖ്യമന്ത്രി അടിയന്തരമായി ഏറ്റെടുത്തത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക