Image

രഹസ്യമായി സിബിഡി കടന്നുകയറുന്നു-(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 14 June, 2019
രഹസ്യമായി സിബിഡി കടന്നുകയറുന്നു-(ഏബ്രഹാം തോമസ്)
തൊലിപ്പുറത്ത് പുരട്ടുന്ന ക്രീം മുതല്‍ സ്‌നാനബാം മുതല്‍ വളര്‍ത്തു നായ്ക്കള്‍ക്ക് നല്‍കുന്ന ഭക്ഷണം വരെ ഉറക്കം ക്ഷണിച്ചു വരുത്തുന്ന ഈ ജീവാമൃതം കലര്‍ത്തിയാണ് നിര്‍മ്മിക്കുന്നത്. അമേരിക്കക്കാര്‍ കൂടുതലായി ഇതിന് അടിമപ്പെട്ടു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹെമ്പും(ചണച്ചെടിയില്‍ നിന്നും ലഭിക്കുന്ന മയക്കുമരുന്നും) മാരിവാനയും ചേര്‍ത്ത് ഉണ്ടാക്കുന്ന സിബിഡി അഥവാ കാന്നബീഡിയോളാണ് ഇവയിലെ ചേരുവ. ഇത് പെട്ടെന്ന് ഉന്മാദാവസ്ഥയില്‍ എത്തിക്കുകയില്ലെന്നാണ് വിദഗ്ധാഭിപ്രായം.
സിബിഡിയിലൂടെ ആരോഗ്യപരമായ ഗുണങ്ങള്‍ കൃത്യമായി വിലയിരുത്തപ്പെട്ടിട്ടില്ല. ഫെഡറല്‍, സംസ്ഥാന നിയമങ്ങള്‍ ഇതിന് സഹായകവുമല്ല. ഉല്പന്നങ്ങളുടെ ഒഴുക്ക് ഫെഡറല്‍ അധികാരികളുടെ നിയന്ത്രണം പരീക്ഷിക്കുകയാണ്. മുഖ്യധാര വിതരണക്കാര്‍ ഈ വ്യവസായരംഗത്ത് പെട്ടെന്നുണ്ടായ കുതിച്ചുചാട്ടം മുതലെടുക്കുകയാണ്. 2018 ല്‍ സിബിഡി വില്പന 2 ബില്യന്‍ ഡോളറില്‍ എത്തിയിട്ടുണ്ടാകും എന്നാണ് കണക്ക്കൂട്ടല്‍. 2025 ആകുന്നതോടെ ഇത് 16 ബില്യന്‍ ഡോളറാകാമെന്നും വ്യവസായരംഗം പ്രതീക്ഷിക്കുന്നു. പുതിയ സിബിഡി ഉല്‍പന്നം വികസിപ്പിച്ചെടുക്കാന്‍ വ്യവസായരംഗത്തെ 'ദിവ' മാര്‍ത്ത സ്റ്റുവര്‍ട്ട് കാനഡയിലെ കാനോപി ഗ്രോത്ത് കോര്‍പ്പുമായി സഹകരിച്ച്ു ശ്രമം നടത്തി വരികയാണ്. അമേരിക്കയിലെ ഏറ്റവും വലിയ മാള്‍ ഉടമ സൈമണ്‍ പ്രോപ്പര്‍ട്ടി ഗ്രൂപ്പ് ഒരു കാന്നബിസ് ഉല്‍പന്ന നിര്‍മ്മാതാവുമായി സഹകരിച്ച് അവരുടെ യു.എസ്.മാളുകളില്‍ മധ്യവേനലില്‍ അവരുടെ യു.എസ്. മാളുകളില്‍ മധ്യവേനലില്‍ 100 കിയോസ്‌ക്കുകള്‍ തുറക്കുവാന്‍ പദ്ധതി ഇട്ടിരിക്കുകയാണ്.

ഓതന്റിക് ഫിറ്റ്‌നസ് എന്ന സ്ഥാപനം സിബിഡി കലര്‍ത്തിയ പാദലേപനം, സ്‌പ്രേ, ലോഷന്‍ ആശ്വാസ മരുന്നുകള്‍ എന്നിവ ഏഴ് സംസ്ഥാനങ്ങളിലെ 800 സ്‌റ്റോറുകളിലും വല്‍ഗ്രീന്‍സിന്റെയും റൈറ്റ് എയ്ഡിന്റെയും സ്‌റ്റോറുകളിലും വില്‍ക്കാന്‍ പദ്ധതി ഇടുന്നു.
വിതരണക്കാര്‍ ഒരു ഔണ്‍സിന് 12 ഡോളര്‍ മുതല്‍ 150 ഡോളര്‍ വരെ വിലയ്ക്കാണ് വില്‍ക്കുക. ന്യൂയോര്‍ക്കിലെ ബാര്‍ണീസ് കാലിഫോര്‍ണിയയിലെ ബിവര്‍ലി ഹില്‍സില്‍ തുറന്ന പുതിയ സ്റ്റോറില്‍ സിബിഡി കലര്‍ത്തിയ ക്രീം വീര്‍പ്പിച്ച ഗ്ലാസ് ബോംഗുകള്‍, മറ്റ് സാധനങ്ങള്‍ എന്നിവ വില്‍ക്കുന്നു. നീമന്‍ മാര്‍ക്കസ് സിബിഡി കലര്‍ത്തിയ ബാമുകള്‍, സോപ്പുകള്‍, ലോഷനുകള്‍, മറ്റ് സൗന്ദര്യ വര്‍ധക സാമഗ്രികള്‍ എന്നിവ അഞ്ച് സ്‌റ്റോറുകളില്‍ വില്‍ക്കുന്നു. സിബിഡി കലര്‍ത്തിയ സാധനങ്ങള്‍ വില്‍ക്കാന്‍ തങ്ങള്‍ക്ക് ഇതുവരെ പദ്ധതി ഇല്ലെന്ന് വാള്‍മാര്‍ട്ട് പറയുന്നു. നിയമപരമായ പ്രതിസന്ധികളാവാം കാരണം. 2017 ല്‍ ഹൈബ് ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും പെട്ടെന്ന് പിന്‍വലിക്കുകയും ചെയ്തു ടാര്‍ജറ്റ്. ഇപ്പോള്‍ സംഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ടാര്‍ജറ്റ് പ്രതികരിച്ചു.
ഓണ്‍വ്യവസായ രംഗത്തെ അതികായന്‍ ആമസോണ്‍ പ്രതികരിക്കുവാന്‍ തയ്യാറായിട്ടില്ല. സിബിഡി കലര്‍ന്ന ഉല്‍പന്നങ്ങളില്‍ നിന്ന് തങ്ങള്‍ അകന്ന് നില്‍ക്കുകയാണെന്ന് ഔദ്യോഗിക വക്താവ് സെസിലിയ ഫാന്‍ പറഞ്ഞു. തങ്ങളുടെ വെബ്‌സൈറ്റില്‍ സിബിഡി കലര്‍ന്ന ഉല്‍പന്നം കണ്ടാല്‍ ഉടനെ നീക്കം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിബിഡി സര്‍വ്വവ്യാപിയാണ്. വ്യവസായരംഗം  മുമ്പോട്ടു വയ്ക്കുന്ന ആരോഗ്യപ്രയോജനങ്ങള്‍ക്ക് ആവശ്യമായ സാക്ഷ്യം ഇല്ല എന്ന യാഥാര്‍ത്ഥ്യം മറുവശവും. ഈ അവകാശവാദങ്ങള്‍ വിശ്വസിക്കാമെങ്കില്‍ സിബിഡി ഒരു വേദന സംഹാരിയാണ്(അമേരിക്കയില്‍ വേദന സംഹാരികള്‍ വളരെ വലിയ വ്യവസായമാണ്). ഉത്കണ്ഠ ഇല്ലാതാക്കും, സുഖസുഷുപ്തി നല്‍കും, ഏകാഗ്രചിത്തത നല്‍കും. എന്നാല്‍ ഈ പഠന ഫലങ്ങള്‍ എലികളിലോ ചുണ്ടെലികളിലോ ടെസ്റ്റ് ട്യൂബുകളിലോ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നാണ്. മനുഷ്യരില്‍ വളരെ ചെറിയ തോതില്‍ മാത്രമേ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളൂ.

യു.എസ്.ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പരിശോധിച്ചു ബോദ്ധ്യപ്പെട്ട അവകാശവാദങ്ങള്‍ മാത്രമേ സുരക്ഷിതമോ ഫലപ്രദമോ ആകാന്‍ സാധ്യതയുള്ളൂ. ഇത് മറച്ചു വയ്ക്കാന്‍ പല സിബിഡി നിര്‍മ്മാതാക്കളുടെ വളഞ്ഞ വഴികളും തെറ്റിദ്ധരിപ്പിക്കുന്ന ഭാഷയും പൊതുവായ ആരോഗ്യമേന്മകളും ഊന്നിപ്പറയുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ മൂലം വ്യാകുലപ്പെടുന്നവര്‍ മറ്റൊന്നും ആലോചിക്കാതെ ഈ കെണികളില്‍ വീഴുന്നു.
ഹെമ്പ് നിയമപരമായി വില്‍ക്കുകയും വാങ്ങുകയും ചെയ്യാം. യു.എസ്.ഡി.എ.യും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റുകളും സ്വകാര്യ വ്യക്തികള്‍ ഏത് തരം ചെടികളാണ് വളര്‍ത്തുന്നതെന്ന് നിരീക്ഷക്കുവാന്‍ സാധ്യതയുണ്ട്.

രഹസ്യമായി സിബിഡി കടന്നുകയറുന്നു-(ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക