Image

ക്രി​ക്ക​റ്റ് ക​ളി​ക്കാ​ൻ ഇ​ന്ത്യ​യോ​ട് ഇ​ര​ക്കി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി പാ​ക്കി​സ്ഥാ​ൻ

Published on 14 June, 2019
ക്രി​ക്ക​റ്റ് ക​ളി​ക്കാ​ൻ ഇ​ന്ത്യ​യോ​ട് ഇ​ര​ക്കി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി പാ​ക്കി​സ്ഥാ​ൻ
ഇസ്ലാമാബാദ്: ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാന്‍ ഇന്ത്യയോട് ഇരക്കില്ലെന്നു പാക്കിസ്ഥാന്‍. ഞായറാഴ്ച മാഞ്ചസ്റ്ററിലെ ലോകകപ്പ് വേദിയില്‍ ഇരുരാജ്യങ്ങളും ഏറ്റുമുട്ടാനൊരുങ്ങവെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. 

മാന്യമായ രീതിയില്‍ മാത്രമേ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം തുടരാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുള്ളുവെന്ന് പിസിബി അധ്യക്ഷന്‍ എഹ്‌സാന്‍ മാനി പറഞ്ഞു. ക്രിക്കറ്റ് കളിക്കുന്നതിനുവേണ്ടി ഇന്ത്യയോടു യാചിക്കില്ലെന്നും മാനി വ്യക്തമാക്കി. നവംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഐസിസി വനിതാ ചാന്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാന്‍ ടീം പങ്കെടുക്കുമെന്നും മാനി അറിയിച്ചു.

2013 ജനുവരിക്കുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പരന്പര കളിച്ചിട്ടില്ല. എന്നാല്‍ മറ്റു ടൂര്‍ണമെന്റകളിലായി ഇരു രാജ്യങ്ങളും നിരവധി തവണ ഏറ്റുമുട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക