Image

ഷിക്കോഗോ മലയാളി അസോസിയേഷന്‍ പിക്‌നിക്ക് വടംവലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോഷി വള്ളിക്കളം Published on 14 June, 2019
ഷിക്കോഗോ മലയാളി അസോസിയേഷന്‍ പിക്‌നിക്ക് വടംവലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പിക്‌നിക്ക് വടംവലി മത്സരവും ജൂണ്‍ 15ന് ശനിയാഴ്ച രാവിലെ  9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ബിഗ് ബെന്റ് ലേക്ക്, 92 ബെന്‍ഡര്‍ റോഡ്, ഡെസ്‌പ്ലെയ്ന്‍സ്, IL. 60016 വച്ച് നടത്തുന്നു. പ്രസ്തുത പിക്‌നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തി ആയതായി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറി ജോഷി വളളിക്കളം കോര്‍ഡിനേറ്റര്‍ ലൂക്ക്ചിറയില്‍ എന്നിവര്‍ അറിയിച്ചു.
പിക്‌നിക്കില്‍ വിവിധങ്ങളായ കായിക മത്സരങ്ങളും വനിതകള്‍ക്കും, കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങളും ഉണ്ടായിരിരിക്കുന്നതാണ്. വിജയികള്‍ക്ക് ട്രോഫിയും വിതരണം ചെയ്യുന്നതാണ്.

വടം വലി മത്സരം ഷിക്കാഗോ മലയാളി അസോസിയേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ആറ് ടീമംഗങ്ങളാണ് വടംവലി മത്സരത്തില്‍ പങ്കെടുക്കുന്നത്. 1. ഷിക്കാഗോ ബീമാന്‍സ് 2. റഫ് ഡാഡി 3. അരീക്കര അച്ചായന്‍സ് എ ടീം4. ഷിക്കാഗോ മല്ലന്‍സ് 5. അരീക്കര അച്ചായന്‍സ് ബി ടീം 6. ഷിക്കാഗോ മലയാളി അസോസിയേഷന്‍ ടീം എന്നിങ്ങനെ കൂടാതെ വനിതകളുടെ വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്.
ഒന്നാം സമ്മാനം ലഭിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് A-1 ട്രാവല്‍സ്, രണ്ടാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് പിക്‌നിക്ക്- വടംവലി കോര്‍ഡിനേറ്റേഴ്‌സ് ആയ ലൂക്ക് ചിറയില്‍ മനോജ് അച്ചേട്ട് ഷാബു മാത്യു, ജോര്‍ജ് പ്ലാമൂട്ടില്‍, റ്റോബിന്‍ മാത്യു, സന്തോ് കാട്ടൂക്കാരന്‍, കാല്‍വിന്‍ കവലയ്ക്കല്‍ എന്നിവരാണ്.

ഷിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളികള്‍ക്കും പരസ്പരം കാണുന്നതിനും പരിചയം പുതുക്കുന്നതിനുമുള്ള ഒരു അവസരമായിരിക്കും ഈ പിക്‌നിക്ക്. എല്ലാ മലയാളികളെയും ഈ പിക്‌നിക്കിലേക്ക് ക്ഷണിക്കുന്നതോടൊപ്പം പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല എന്നു കൂടെ ഭാരവാഹികള്‍ അറിയിക്കുന്നു.
പിക്‌നിക്ക് വടംവലിയുടെ വിജയകരമായ നടത്തിപ്പിന് ജിതേ് ചുങ്കത്ത് സാബു കട്ടപ്പുറം, ബാബു മാത്യു ഷാബു മാത്യു, ആഗ്നസ് മാത്യു, ആല്‍വിന്‍ ഷിക്കോര്‍, ചാക്കോ മറ്റത്തില്‍പറമ്പില്‍, ജോര്‍ജ് പ്ലാമൂട്ടില്‍ ജസ്സി റിന്‍സി, മനോജ് അച്ചേട്ട്, ഫിലിപ്പ് പുത്തന്‍പുര, സജി മണ്ണംച്ചേരില്‍, സന്തോഷ് കാട്ടൂക്കാരന്‍, സന്തോഷ് കുര്യന്‍, ഷൈനി ഹരിദാസ്, റ്റോബിന്‍ മാത്യൂസ്, രജ്ഞന്‍ എബ്രഹാം, ജിമ്മി കണിയാലി എന്നിവരാണ്. ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ്, കാല്‍വിന്‍ കവലയ്ക്കല്‍.



ഷിക്കോഗോ മലയാളി അസോസിയേഷന്‍ പിക്‌നിക്ക് വടംവലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായിഷിക്കോഗോ മലയാളി അസോസിയേഷന്‍ പിക്‌നിക്ക് വടംവലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായിഷിക്കോഗോ മലയാളി അസോസിയേഷന്‍ പിക്‌നിക്ക് വടംവലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക