Image

'മൗലാനാ ആസാദ്' നാടകം ഇര്‍വിങ്ങ് ആര്‍ട്ട് സെന്ററില്‍ ജൂലായ് 9 ന്

പി.പി.ചെറിയാന്‍ Published on 07 July, 2011
'മൗലാനാ ആസാദ്' നാടകം ഇര്‍വിങ്ങ് ആര്‍ട്ട് സെന്ററില്‍ ജൂലായ് 9 ന്
ഇര്‍വിങ്ങ് (ഡാളസ്): പ്രസിദ്ധ ബോളിവുഡ് സിനിമാ താരം ടോം ആര്‍ട്ടറിന്റെ ഉറുദു നാടകമായ 'മൗലാനാ ആസാദ് ' ജൂലായ് 9 ശനിയാഴ്ച വൈകീട്ട് 6മണിക്ക് ഇര്‍വിങ്ങ് ആര്‍ട്ട് സെന്ററില്‍ അരങ്ങേറുന്നു.

പതിനഞ്ചോളം നാടകങ്ങളുടെ രചയിതാവും, സംവിധായകനുമായ ഡോ.എം. സയ്യദ് ആലമാണ് ഇതിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ ജീവിതവും, ഗാന്ധിജി, നെഹ്‌റു, പട്ടേല്‍ , ജിന്ന എന്നിവരെ കുറിച്ചുള്ള മൗലാനാ ആസാദിന്റെ കാഴ്ച്ചപ്പാടുകളും ആണ് ഈ നാടകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

നോര്‍ത്ത് അമേരിക്കന്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ മുസ്ലീംസ് (നാസിം) എന്ന സംഘടനയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിരിക്കുന്നു.
 
കൂടുതല്‍ വിവരങ്ങള്‍
972 252 2787 എന്ന ഫോണ്‍ നമ്പറുമായോ
www.irvingartscenter.comഎന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്.
'മൗലാനാ ആസാദ്' നാടകം ഇര്‍വിങ്ങ് ആര്‍ട്ട് സെന്ററില്‍ ജൂലായ് 9 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക