Image

ഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ സോദരി സമാജം വാര്‍ഷിക കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍

Published on 14 June, 2019
ഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ സോദരി സമാജം വാര്‍ഷിക കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍
ന്യുയോര്‍ക്ക്:  ഇന്‍ഡ്യാ പെന്തക്കോസ്തു ദൈവസഭ നോര്‍ത്തമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്‍ സഹോദരി സാമാജം വാര്‍ഷിക കണ്‍വന്‍ഷന്‍ 22 ശനി, 23 ഞായര്‍ ദിവസങ്ങളില്‍ ന്യൂയോര്‍ക്ക് ഹിക്ക്‌സ്  വില്ലിലുള്ള ഐ.പി.എ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും. സിസ്റ്റര്‍ ഷൈനി തോമസ് (യു.കെ) മുഖ്യ പ്രഭാഷണം നടത്തും.

പ്രസിഡന്‍റ് സിസ്റ്റര്‍ സോഫി വര്‍ഗീസ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് 6.30 ന് പൊതുയോഗം ആരംഭിക്കും. കണ്‍വന്‍ഷന്റെ വിവിധ മീറ്റിങ്ങുകളില്‍ റീജിയന്‍ മലയാളം ക്വയര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കുമെന്ന് സെക്രട്ടറി ഡോ. ഷൈനി റോജന്‍ സാം അറിയിച്ചു.

വാര്‍ത്ത: നിബു വെള്ളവന്താനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക