Image

ദിഗ്‌ വിജയസിംഗ്‌ തോറ്റതിനാല്‍ തനിക്ക്‌ സമാധി അടയണമെന്ന്‌ ആവശ്യപ്പെട്ട്‌ സന്യാസി കോടതിയില്‍

Published on 15 June, 2019
ദിഗ്‌ വിജയസിംഗ്‌ തോറ്റതിനാല്‍ തനിക്ക്‌ സമാധി അടയണമെന്ന്‌ ആവശ്യപ്പെട്ട്‌ സന്യാസി കോടതിയില്‍


തിരഞ്ഞെടുപ്പില്‍ തോറ്റ മുന്‍ മുഖ്യമന്ത്രിയോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ വിചിത്ര ആവശ്യവുമായി സന്യാസി. തനിക്ക്‌ സമാധി അടയണമെന്നാണ്‌ സന്യാസിയുടെ ആവശ്യം. ഇതിന്‌ അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കണമെന്നും സന്യാസി ആവശ്യപ്പെടുന്നു.

മധ്യപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ്‌ സിംഗ്‌ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതാണ്‌ സന്യാസിക്ക്‌ മനക്ലേശമുണ്ടാക്കിയത്‌. എന്നാല്‍ സ്വയം ജീവനൊടുക്കാനുള്ള സന്യാസിയുടെ ആവശ്യം ഭരണകൂടം തള്ളി. മധ്യപ്രദേശിലെ

നിരഞ്‌ജാനിയ അഖാഡയിലെ മുന്‍ മഹാമണ്ഡലേശ്വര്‍ ആയ സന്യാസി ഭൈരാഗ്യാനന്ദ്‌ ഗിരിയാണ്‌ സമാധിയ്‌ക്ക്‌ അനുവാദം തേടി ജൂഡീഷ്യറിയെ സമീപിച്ചത്‌്‌. ഈ ആവശ്യം ഉന്നയിച്ച്‌ ഭോപ്പാല്‍ ജില്ലാ മജിസ്‌ട്രേറ്റ്‌ തരുണ്‍ ടിക്കോഡക്ക്‌ അഭിഭാഷകന്‍ മുഖേനയാണ്‌ സന്യാസി അപേക്ഷ നല്‍കിയത്‌. അദ്ദേഹത്തിന്റെ ആവശ്യം തള്ളുകയും സന്യാസിയുടെ ജീവന്‍ സംരക്ഷിക്കണമെന്ന്‌ ഡി.ഐ.ജിയോട്‌ നിര്‍ദേശിക്കുകയും ചെയ്‌തു.

ദിഗ്വിജയ്‌ സിംഗ്‌ ഭോപ്പാലില്‍ മത്സരിക്കുമ്പോള്‍ സന്യാസി തെരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ പങ്കെടുത്തിരുന്നു. ദിഗ്വിജയ്‌ സിംഗ്‌ പരാജയപ്പെടുകയാണെങ്കില്‍ സമാധി അടയുമെന്ന്‌ അന്ന്‌ താന്‍ പ്രതിഞ്‌ജയെടുത്തിരുന്നുവെന്നാണ്‌ സന്യാസി പറയുന്നത്‌.ജൂണ്‍ 16ന്‌ 2.11ന്‌ താന്‍ സമാധിയടയുമെന്ന്‌ അപേക്ഷയില്‍ സന്യാസി പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക