Image

യോഗി സര്‍ക്കാര്‍ എന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല; എന്തുകൊണ്ട്‌ ഇതിനെതിരെ നിങ്ങള്‍ പ്രതികരിച്ചില്ല: ഐ.എം.എയോട്‌ ഡോ. കഫീല്‍ ഖാന്‍

Published on 15 June, 2019
 യോഗി സര്‍ക്കാര്‍ എന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല; എന്തുകൊണ്ട്‌ ഇതിനെതിരെ നിങ്ങള്‍ പ്രതികരിച്ചില്ല: ഐ.എം.എയോട്‌ ഡോ. കഫീല്‍ ഖാന്‍

ന്യൂദല്‍ഹി: ബംഗാളില്‍ മമതാ സര്‍ക്കാറിനെതിരെ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ തിങ്കളാഴ്‌ച ഡോക്ടര്‍മാരുടെ ദേശീയ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌ത ഐ.എം.എയുടെ നടപടിയ്‌ക്കെതിരെ ഗോരഖ്‌പൂരിലെ ഡോ. കഫീല്‍ ഖാന്‍. യു.പിയിലെ യോഗി ആദിത്യനാഥ്‌ സര്‍ക്കാറില്‍ നിന്നും തനിക്ക്‌ അതിക്രമം നേരിടേണ്ടി വന്നപ്പോള്‍ മൗനം പാലിച്ച ഐ.എം.എയുടെ നടപടിയെയാണ്‌ കഫീല്‍ ഖാന്‍ വിമര്‍ശിക്കുന്നത്‌.

സുപ്രീം കോടതി ഉത്തരവുണ്ടായിട്ടുവരെ യോഗി ആദിത്യനാഥ്‌ സര്‍ക്കാര്‍ എനിക്കു നഷ്ടപരിഹാരം നല്‍കുകയോ എന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയോ ചെയ്‌തിട്ടില്ല. ഇതിനെതിരെ ഐ.എം.എ യാതൊരു നടപടിയുമെടുത്തില്ലെന്നാണ്‌ കഫീല്‍ ഖാന്‍ ചൂണ്ടിക്കാട്ടുന്നത്‌.

` ഒരു ദിവസം പണിമുടക്കി സമരം ചെയ്യണമെന്ന്‌ ഇന്ന്‌ ചില ഡോക്ടര്‍മാര്‍ എന്നോട്‌ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി യോഗി ആദിത്യനാഥ്‌ സര്‍ക്കാര്‍ എന്നെ സമരത്തിലേക്ക്‌ തള്ളിവിട്ടിരിക്കുകയാണെന്ന്‌ ഞാനവരോട്‌ പറഞ്ഞു.' കഫീല്‍ ഖാന്‍ ട്വീറ്റു ചെയ്‌തു.

` ഡിയര്‍ ഐ.എം.എ, എനിക്കു അലവന്‍സ്‌ നല്‍കാനും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും സുപ്രീം കോടതി വരെ ഉത്തരവിട്ടിട്ടും കഴിഞ്ഞ രണ്ടുവര്‍ഷമായി ഞാന്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്‌. എനിക്കുവേണ്ടിയും ഒരു പ്രസ്‌താവന ഇറക്കൂ. ഞാനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണ്‌. എനിക്കും കുടുംബമുണ്ട്‌.' അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക