Image

തിങ്കളാഴ്ച ദേശീയ മെഡിക്കൽ ബന്ദ്

Published on 15 June, 2019
തിങ്കളാഴ്ച ദേശീയ മെഡിക്കൽ ബന്ദ്
ന്യൂ​ഡ​ൽ​ഹി: തി​ങ്ക​ളാ​ഴ്ച രാ​ജ്യ​വ്യാ​പ​ക​മാ​യി ഡോ​ക്ട​ർ​മാ​ർ പ​ണി​മു​ട​ക്കും. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചാ​ണു രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്കി​ന് ഐ​എം​എ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഡോ​ക്ട​ർ​മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പുവ​രു​ത്തു​ന്ന​തിനു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ഇ​ട​പെ​ട്ടു നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​വ​ശ്യം.
എന്നാൽ സ​മ​രം രാഷ്‌ട്രീയപ്രേ​രി​ത​മാ​ണെ​ന്നാ​ണ് ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ ആ​രോ​പ​ണം.

പ​ണി​മു​ട​ക്കി​നി​ടെ പ​ശ്ചി​മ​ബം​ഗാ​ളി​ലെ അ​ഗ​ർ​പാ​ര​യി​ൽ ന​വ​ജാ​ത​ശി​ശു ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു. ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം മൂലം ചി​കി​ത്സ കി​ട്ടാ​തെ​യാ​ണ് ത​ന്‍റെ കു​ട്ടി മ​രി​ച്ച​തെ​ന്ന് പി​താ​വ് അ​ഭി​ജി​ത് മ​ല്ലി​ക് പ​റ​ഞ്ഞു. ജൂ​ൺ 11നു ​ജ​നി​ച്ച് കു​ട്ടി​ക്ക് ശ്വ​സ​നസം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. 12-ാം തീ​യ​തിയാ​യ​തോ​ടെ കു​ട്ടി​യു​ടെ നി​ല തീ​ർ​ത്തും വ​ഷ​ളാ​യി. മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കാ​നാ​ണ് അ​ഗ​ർ​പാ​ര ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ അ​ഭി​ജി​ത്തി​നോ​ടു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, പ​ല ആ​ശു​പ​ത്രി​ക​ൾ ക​യ​റി​യി​റ​ങ്ങി​യി​ട്ടും ആ​രും തി​രി​ഞ്ഞുനോ​ക്കി​യി​ല്ലെ​ന്നും 13നു ​രാ​വി​ലെ കു​ട്ടി മ​രി​ച്ചെന്നും അ​ഭി​ജി​ത് പ​റ​യു​ന്നു. 

ഡ​ൽ​ഹി മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഇ​ന്ന​ലെ സം​സ്ഥാ​ന വ്യാ​പ​ക പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ഡ​ൽ​ഹി എ​യിം​സി​ലെ​യും സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലെ​യും ഡോ​ക്ട​ർ​മാ​ർ ഇ​ന്ന​ലെ പ​ണി​മു​ട​ക്കി. മ​ഹാ​രാ​ഷ്‌ട്രയിൽ 4500-ലേ​റെ ഡോ​ക്ട​ർ​മാ​ർ ഇ​ന്ന​ലെ പ​ണി​മു​ട​ക്കി. ഹൈ​ദ​രാ​ബാ​ദി​ൽ നി​സാം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ​മാ​ർ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. 

കോൽ​ക്ക​ത്ത​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ജൂ​ണി​യ​ർ ഡോ​ക്ട​ർ​ക്ക് രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്നു മ​ർദന​മേ​ൽ​ക്കേ​ണ്ടി വ​ന്ന സം​ഭ​വ​ത്തി​ൽ ബം​ഗാ​ളി​ൽ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ പ​ണി​മു​ട​ക്കി​ലാ​ണ്. കോ​ൽ​ക്ക​ത്ത ആ​ർ​ജി കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നി​ര​വ​ധി ഡോ​ക്ട​ർ​മാ​ർ രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തു.

മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി സ​മ​ര​ത്തി​ന് എ​തി​രാ​യെ​ടു​ത്ത നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ രാ​ജി. ഡോ​ക്ട​ർ​മാ​ർ​ക്ക് അ​ന്ത്യ​ശാ​സ​നം ന​ൽ​കി മ​മ​ത നടത്തിയ വി​വാ​ദ പ​രാ​ർ​മ​ശം പി​ൻ​വ​ലി​ച്ച് മാ​പ്പു പ​റ​യ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ആ​വ​ശ്യം. 

സം​ഭ​വം അ​ഭി​മാ​ന പ്ര​ശ്നമാ​യി എ​ടു​ത്ത് പ്ര​ശ്നം വ​ഷ​ളാ​ക്ക​രു​തെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ മ​മ​ത​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു. പ്ര​ശ്ന​പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു പ​ക​രം ഡോ​ക്ട​ർ​മാ​ർ​ക്ക് മ​മ​ത അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യ​താ​ണ് സ്ഥി​തി വ​ഷ​ളാ​ക്കി​യ​ത്-മന്ത്രി കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക