Image

അഭിവന്ദ്യ സഹോദരിക്ക് ജന്മദിനാശംസകള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍)

Published on 16 June, 2019
അഭിവന്ദ്യ സഹോദരിക്ക് ജന്മദിനാശംസകള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
(ശ്രീമതി എല്‍സി യോഹന്നാന്‍  ശങ്കരത്തിനു മുബൈയില്‍ നിന്നും ജ്യോതിലക്ഷ്മി നമ്പ്യാര്‍)

ആശംസകള്‍ ജന്മദിനാശംസകള്‍ 
ആശംസകളാമായിരം പൂച്ചെണ്ടുകള്‍
ജന്മാഭിലാഷങ്ങള്‍ പൂവണിഞ്ഞെത്തുമീ
തിരുന്നാള്‍ പുലരിയുദിക്കുമ്പോള്‍
പ്രിയരായ് ചുറ്റിലും നില്‍ക്കുന്നവരുടെ
ചുണ്ടിലൂറും "ഹാപ്പി ബര്‍ത്ത്‌ഡേ"
ആയുരാരോഗ്യങ്ങള്‍ ആശംസിക്കാന്‍
എന്നിലും നിറയുന്നാവേശം
ഞങ്ങള്‍ക്കരുമയും അഭിവന്ദ്യയുമായ
സ്‌നേഹനിധിയാം പ്രിയ സഹോദരീ
ഓര്‍ക്കാതിരിക്കാന്‍ കഴിയുവതെങ്ങനെ
ഈ സുദിനം പുണ്യ ജന്മദിനം
ആയിരം പൂര്‍ണ്ണചന്ദ്രോദയം കണ്ടും
ആയുരാരോഗ്യങ്ങള്‍ ആസ്വദിച്ചും
ആവര്‍ത്തിച്ച് വരട്ടെയീമാസം
പതിനാറെന്നൊരു പുണ്യ തിഥി
നേരുന്നു ഞാനും അനേകര്‍ക്കൊപ്പം
ഒരായിരം ജന്മദിന മംഗളങ്ങള്‍

 മലയാളി സാഹിത്യ കുടുംബത്തിലെ 
ഐശ്വര്യമാം നിറദീപത്തിനായ്
Join WhatsApp News
ജോസഫ് നന്പിമഠം 2019-06-16 14:34:37
പ്രിയ സോദരിക്കു ജന്മദിനാശംസകൾ നേരുന്നു.
Elcy Yohanann Sankarathil 2019-06-17 08:07:25
Thank you so much dear Jyothilaksmi for your love & concern, a wonderful poem,  I appreciate it so much, though I do not deserve it. Thank you Mr, Nambimadon for your lovely greeting! Thank God for His love & care to give me one more year, rgds, EY
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക