Image

മോഹന്‍ലാലിന്‌ വേണ്ടി ആര്‍പ്പ്‌ വിളിച്ച ആരാധകരെ പരസ്യമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

Published on 16 June, 2019
മോഹന്‍ലാലിന്‌ വേണ്ടി ആര്‍പ്പ്‌ വിളിച്ച ആരാധകരെ പരസ്യമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി


പാലക്കാട്‌: നെന്‍മാറയിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്‌ഘാടന ചടങ്ങിനെത്തിയ മോഹന്‍ലാലിന്‌ വേണ്ടി ആര്‍പ്പ്‌ വിളിച്ച ആരാധകരെ പരസ്യമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രി ഉദ്‌ഘാടന ചടങ്ങില്‍ ഉദ്‌ഘാടകന്‍ ആയാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്‌. മോഹന്‍ലാലായിരുന്നു വിശിഷ്ടാതിഥി.

മോഹന്‍ലാല്‍ വരുന്നതറിഞ്ഞ്‌ ആരാധകരുടെ വലിയ കൂട്ടം തന്നെ നിറഞ്ഞിരുന്നു. മോഹന്‍ലാലിനെ കണ്ട നിമിഷം മുതല്‍ ആരാധകര്‍ കയ്യടിച്ചും ആര്‍പ്പു വിളിച്ചും സന്തോഷം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തിന്‌ എഴുന്നേറ്റിട്ടും മോഹന്‍ലാലിന്‌ വേണ്ടിയുള്ള ആര്‍പ്പുവിളി അവസാനിച്ചില്ല.

സംസാരം തുടങ്ങിയ ശേഷമാണ്‌ പിണറായി വിജയന്‍ മോഹന്‍ലാല്‍ ആരാധകരെ വിമര്‍ശിച്ചത്‌. ഒച്ചയുണ്ടാക്കുന്നവര്‍ക്ക്‌ അത്‌ മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവര്‍ ബോധവാന്‍മാരല്ല എന്നായിരുന്നു മോഹന്‍ലാലിനെ കൂടി വേദിയിലിരുത്തി പിണറായിയുടെ പ്രതികരണം. പിണറായിയുടെ വിമര്‍ശനം കേട്ടതോടെ സദസ്സ്‌ നിശബ്ദമായി.


Join WhatsApp News
Thinker 2019-06-16 13:29:24
This case my 100 percent full support is for Pinnarai Vijayan. This Cinema star Lalan and their paid or non paid supporters shold not make the meeting nondisciplined. This occassion these people used for for starworship. First of all many of these cinestars are parasites. They have no principles in life. They think that they are gods. Cine stars, bishops, pujaries religious leaders mnay of them are immoral people. Do not worship them. Many of the politicians also comes under these category. I am not supporting pinarai for everything. But this Mohnlalan case my 100 percent support for pinarai. Boycot superstars Lanal, mammootty, deliiep, manju warrier, kavya, suresh gopikuttan, mukesh, ganeshkumar, innocent etc.. etc.  there are many many cine gods, political gods, religious pujari, bishops gods etc.. etc. Help the poor and needy. Make noise for the poor, needdy and victims from all walks of lijfe.
Patt 2019-06-16 15:04:12
Cine stars are  just entertainers and  performers just like any other jobs. ഇവരിൽ നല്ലൊരു ശതമാനത്തിനും നേരാം വണ്ണം ഒന്ന്  കുനിഞ്ഞു കാൽച്ചുവട്ടിലെ ഒരു ഇല എടുക്കാൻ പോലും കഴിയാത്തവരാണ് . വെള്ളത്തിരയിൽ ഇവരൊക്കെ പറന്നു ,അടിയും വെട്ടും നടത്തുന്നത് കണ്ടു ആവേശം കൊള്ളുന്ന  ആരാധകർ. പണ്ട്  M G R  സിനിമകളെ  പരിഹസിച്ചിരുന്നവരുടെ പുതിയ തലമുറ, തമിഴരെയും കടത്തി വെട്ടി എന്തെല്ലാം കോപ്രായങ്ങൾ ആണ് കാട്ടി കൂട്ടുന്നത് . കഴിവിനെ അംഗീകരിക്കണം  . അത് നൽകുകയും വേണം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക