Image

ബ്രിസ്‌ബെനില്‍ സംയുക്ത തിരുനാള്‍ ജൂലൈ 26, 28 തീയതികളില്‍

Published on 16 June, 2019
ബ്രിസ്‌ബെനില്‍ സംയുക്ത തിരുനാള്‍ ജൂലൈ 26, 28 തീയതികളില്‍

ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ പരിശുദ്ധ കന്യാ മറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ മേരി മക് ലിപ്പിന്റേയും തിരുനാള്‍ ജൂലൈ 19 മുതല്‍ 28 വരെ നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ (688 നട്ജി റോഡ് നോര്‍ത്ത് ഗേറ്റ്) ആഘോഷിക്കുന്നു.

ജൂലൈ 19 മുതല്‍ ദിവസവും അല്‍ഫോന്‍സാമ്മയുടെ പ്രത്യേക നോവേന നടക്കും. 20 ന് വൈകുന്നേരം 4 ന് 'ദര്‍ശനം 2019' എന്ന പേരില്‍ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. 26 ന് വൈകുന്നേരം 7 ന് തിരുനാള്‍ കൊടിയേറ്റ്. 28 ന് ഉച്ചകഴിഞ്ഞ് 3.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന തുടര്‍ന്നു ആഘോഷമായ പ്രദക്ഷിണം, കരിമരുന്ന്, കലാപ്രകടനം, സ്‌നേഹ വിരുന്ന്, എന്നിവ നടക്കും. 

തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി വികാരി ഫാ. സജി വലിയവീട്ടിലിന്റെ നേതൃത്വത്തിലുള്ള തിരുനാള്‍ കമ്മിറ്റി ഒരുക്കങ്ങള്‍ ആരംഭിച്ചു.

റിപ്പോര്‍ട്ട്:ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക