Image

ഡാളസ്സില്‍ ശിവഗിരി ആശ്രമ ശാഖയുടെ ശിലാന്യാസം ഓഗസ്റ്റ് 17 ശനിയാഴ്ച

പി.പി. ചെറിയാന്‍ Published on 17 June, 2019
ഡാളസ്സില്‍  ശിവഗിരി ആശ്രമ ശാഖയുടെ  ശിലാന്യാസം ഓഗസ്റ്റ് 17 ശനിയാഴ്ച
ഡാളസ്: ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഡാളസ്സില്‍ സ്ഥാപിക്കുന്ന ശിവഗിരി മഠം ആശ്രമ ശാഖയുടെ ശിലാന്യാസ കര്‍മ്മം വരുന്ന ഓഗസ്റ്റ് 17 ശനിയാഴ്ച  നടക്കുന്നു. ചടങ്ങിനോടനുബന്ധിച്ച് അന്നേ ദിവസം രാവിലെ ആശ്രമ ഭൂമിയില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത വേദിയില്‍  ശാന്തി ഹവനം, മഹാഗുരുപൂജ , ഗുരുദേവ കൃതികളുടെ പാരായണം എന്നിവ ഉണ്ടായിരിക്കും.  ഉച്ചതിരിഞ്ഞു 12 : 30 ന് നടക്കുന്ന ശിലാന്യാസ ചടങ്ങുകള്‍ക്ക്,  ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറി ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി, സ്‌കൂള്‍ ഓഫ് വേദാന്ത  മുഖ്യാചാര്യന്‍ ശ്രീമദ് മുക്താനന്ദ യതി സ്വാമിജി എന്നിവര്‍  മുഖ്യ കാര്‍മ്മികത്വം വഹിക്കും. 

ഓഗസ്റ്റ് 18 ഞായറാഴ്ച രാവിലെ 9 മണിക്ക് നടത്തപ്പെടുന്ന ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ ജനറല്‍ ബോഡി യോഗം, ആശ്രമം  ട്രസ്റ്റ് ബോര്‍ഡിനെയും ഭരണ നിര്‍വ്വാഹക സമിതിയെയും  തെരെഞ്ഞെടുക്കുന്നതായിരിക്കും.

ശിവഗിരി മഠത്തിന്റെ  ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ ആശ്രമ ശാഖയുടെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയും  ശിലാസ്ഥാപന കര്‍മ്മവും വര്‍ണ്ണാഭമാക്കുവാന്‍ ഡാളസ് കേന്ദ്രമായി വിവിധ സബ് കമ്മറ്റികള്‍  പ്രവര്‍ത്തിച്ചു വരുന്നു. 

ഡാളസ്സില്‍  ശിവഗിരി ആശ്രമ ശാഖയുടെ  ശിലാന്യാസം ഓഗസ്റ്റ് 17 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക