Image

വിവാദസ്ഥലത്ത് വീട്: രാഷ്ട്രപതി പിന്മാറി

Published on 27 April, 2012
വിവാദസ്ഥലത്ത് വീട്: രാഷ്ട്രപതി പിന്മാറി
യൂഡല്‍ഹി: പുണെയില്‍ വിവാദസ്ഥലത്ത് നിര്‍മ്മിക്കുന്ന വീട് തനിക്ക് വേണ്ടെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍. വിരമിച്ച ശേഷം പ്രതിഭ പാട്ടീലിന് താമസിക്കാനായിട്ടാണ് പുണെയില്‍ സൈന്യത്തിന്റെ വക ഭൂമിയില്‍ വീട് നിര്‍മ്മാണം തുടങ്ങിയത്.

യുദ്ധത്തില്‍ മരിച്ചവരുടെ വിധവകള്‍ക്കായി നീക്കിവെച്ച ഭൂമിയില്‍ എല്ലാ ചട്ടങ്ങളും മറികടന്നാണ് രാഷ്ട്രപതിക്കായി വീട് പണിയുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിലവിലുണ്ടായിരുന്ന കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയും നിരവധി മരങ്ങള്‍ വെട്ടുമുറിച്ചുമായിരുന്നു നിര്‍മ്മാണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക