Image

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ജെ.എസ്.വി.ബി.എസ് ആഗസ്റ്റ് 15 ,16 ,17, വ്യാഴം, വെള്ളി , ശനി

രാജു വേലംകാല Published on 17 June, 2019
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ജെ.എസ്.വി.ബി.എസ് ആഗസ്റ്റ് 15 ,16 ,17, വ്യാഴം, വെള്ളി , ശനി
അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി   ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുട്ടികളുടെ ആല്‍മിയ ഉന്നമനത്തിനായി എല്ലാവര്‍ഷവും നടത്തിവരാറുള്ള അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ  സിറിയന്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (ജെ .എസ് .വി .ബി എസ്) ഈ  വര്‍ഷം ആഗസ്റ്റ് 15 ,16,17, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ അബര്‍ഡീന്‍  മാസ്ട്രിക്ക് െ്രെഡവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ ( St .Clements  Episcopal  Church, Mastrick Drive, Aberdeen, Scotland, UK, AB 16  6 UF ) വച്ച് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണിവരെ നടത്തപ്പെടുന്നു.

ഈ വര്‍ഷത്തെ ചിന്താ വിഷയം : തിന്മയോടു തോല്‍ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക ( റോമര്‍ 12 :21 ) എല്ലാദിവസവും വിവിധ തരം ക്ലാസ്സുകള്‍, സംഗീത പരിശീലനങ്ങള്‍, വിവിധ ആഗ്റ്റിവിറ്റികള്‍ എന്നിവ ഉണ്ടായിരിക്കും. ക്ലാസുകള്‍ക്ക് വൈദിക ശ്രേഷ്ടരും, പരിശീലനം ലഭിച്ച അദ്ധ്യാപകരും നേതൃത്വം നല്‍കുന്നു. രെജിസ്‌ട്രേഷന്‍ ഫീസ് ഒരു കുട്ടിക്ക് £ 5/  വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിലേക്ക് അബെര്‍ഡീനിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ കുട്ടികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി :  റവ ഫാ: ഏലിയാസ് പോള്‍  07404367803
സെക്രട്ടറി:  രാജു വേലംകാല   07789411249, 01224 680500
ട്രഷറാര്‍:      ജോണ്‍ വര്‍ഗീസ്    07737783234, 01224 467104

സണ്‍ഡേസ്‌കൂള്‍ പ്രധിനിധി  ബിനു പ്രതീഷ്  07405610741


വാര്‍ത്ത അയച്ചത്: രാജു വേലംകാല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക