Image

കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍മാരുടെ പട്ടിക തയാറായി

Published on 28 April, 2012
കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍മാരുടെ പട്ടിക തയാറായി
ന്യൂഡല്‍ഹി: കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍മാരുടെ പട്ടിക തയാറായി. മുന്‍ കേന്ദ്ര മന്ത്രിമാരായ സി.കെ.ജാഫര്‍ ഷെരീഫ്, ആക്.കെ.ധവാന്‍, മുന്‍ എസ്പിജി തലവവന്‍ ബി.വി.വാഞ്ചു, ഹിരായന മുന്‍ പി.സി.സി പ്രസിഡന്റ് ഫൂന്‍ചന്ദ് മുല്ലാന, മധ്യപ്രദേശ് നിയമസഭ മുന്‍ സ്പീക്കര്‍ ശ്രിനിവാസ് തിവാരി, എന്നിവരാണ് പട്ടികയിലുള്ളത്.

ഇവരുടെ പേരുകള്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ മുന്‍ റെയില്‍വെ മന്ത്രി സി.കെ ജാഫര്‍ ഷെരീഫിന്റെയും, ആര്‍.കെ ധാവന്റെയും പേരുകളാണ് കേരളത്തിലേക്ക് പരിഗണിക്കുന്നത്. കേരളത്തിലും രാജസ്ഥാനിലും ഗവര്‍ണര്‍മാരില്ലാത്തതിനാല്‍ മറ്റ് സംസ്ഥാനത്തെ ഗവര്‍ണര്‍മാര്‍ക്ക് അധികചുമതല നല്‍കിയിരിക്കുകയാണ്.

ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, യു.പി, ഗോവ, ഡല്‍ഹി സംസ്ഥാനങ്ങളിലും ഈ മാസം അവസാനം ഗവര്‍ണര്‍ പദവികളില്‍ ഒഴിവ് വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക