Image

മക്കള്‍ ചെയ്യുന്ന തെറ്റിന് ഒരു നേതാവിനെ ക്രൂശിക്കുന്നതെന്തിന്; മന്ത്രി എ കെ ബാലന്‍

Published on 19 June, 2019
മക്കള്‍ ചെയ്യുന്ന തെറ്റിന് ഒരു നേതാവിനെ ക്രൂശിക്കുന്നതെന്തിന്; മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സ്ത്രീ പീഡനക്കേസില്‍ മുംബൈ പൊലീസ് നടപടി തുടങ്ങിയതില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ കോടിയേരിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വിഷയം ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണെന്നും എന്നാല്‍ മക്കള്‍ ചെയ്യുന്ന തെറ്റിന് ഒരു നേതാവിനെ ക്രൂശിക്കുന്നത് എന്തിനാണെന്നുമായിരുന്നു മന്ത്രി എ കെ ബാലന്റെ പ്രതികരണം.

'ഏതെങ്കിലുമൊരു വ്യക്തിയുമായോ ഒരു പാര്‍ട്ടിയുമായോ ഇതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. അതുകൊണ്ട് കുട്ടികളെന്തെങ്കിലും ചെയ്യുന്നതിന്റെ ഭാഗമായിട്ട് ഒരു നേതാവിനെയോ പ്രസ്ഥാനത്തെയോ ക്രൂശിക്കുന്നതോ, കോര്‍ണര്‍ ചെയ്യുന്നതോ ഗുണമുള്ള കാര്യമല്ല', എ കെ ബാലന്‍ പറഞ്ഞു.

കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കുമെന്നും പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതോരുവിധത്തിലുള്ള ഉത്തരവാദിത്വവുമില്ലെന്നുമായിരുന്നു വിഷയത്തില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം.

എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയാണ്. 'ഇവിടെ നവോത്ഥാനത്തെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും പറയുന്ന ആളുകള്‍, ആ പാര്‍ട്ടിക്ക് ധാര്‍മികമായ ഉത്തരവാദിത്തമുണ്ടെങ്കില്‍, ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടതാണ്', എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

Join WhatsApp News
Vijaykumar 2019-06-19 10:33:13
പി.കെ ശശി മുതല്‍ ബാര്‍ ഡാന്‍സറുടെ ആരോപണം വരെ;
ദിനം തോറും തകര്‍ന്ന് തരിപ്പണമാകുകയാണ് സിപിഎം
വനിതാ ഡിവൈഎഫ്ഐ നേതാവ് സംഘടനയില്‍ നിന്ന് രാജിവെച്ചിരിക്കുന്നു.
ഇരയായ പെണ്‍കുട്ടിയോട് നരേന്ദ്രമോദി വന്ന് ഉപദേശിച്ചോ? ???
ബാര്‍ ഡാന്‍സറെ പരിചയപ്പെടാന്‍ ബിനോയ് കോടിയേരി ബാറില്‍ എത്തുക വേണം.
ബാര്‍ ഡാന്‍സറെ പരിചയമുണ്ടെന്ന് ബിനോയ് സമ്മതിക്കുന്നുണ്ട്. 
എത്ര തിരഞ്ഞെടുപ്പുകളില്‍ തോറ്റാലും ഇടതുപക്ഷം ഹൃദയപക്ഷമായിരിക്കുമെന്നൊക്കെ
വീമ്പ് പറയാന്‍ കൊള്ളാം. പക്ഷെ ഇരകള്‍ക്ക് നീതിയില്ലാത്ത പക്ഷം ജനത്തിന്‍റെ
പക്ഷമായിരിക്കില്ല CPM എന്ന് മാത്രമാണ് സിപിഎമ്മിനോട് ബോധിപ്പിക്കാനുള്ളത്.
emalayalee.com, ny June 19, 2019
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക