Image

1990 ലെ കസ്റ്റഡി മരണക്കേസില്‍ ഐ.പി.എസ്‌ ഓഫീസര്‍ സഞ്‌ജീവ്‌ ഭട്ടിന്‌ ജീവപര്യന്തം

Published on 20 June, 2019
1990 ലെ കസ്റ്റഡി മരണക്കേസില്‍ ഐ.പി.എസ്‌ ഓഫീസര്‍ സഞ്‌ജീവ്‌ ഭട്ടിന്‌ ജീവപര്യന്തം


2002 ലെ ഗുജറാത്ത്‌ കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്ര മോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്‌ പുറത്താക്കപ്പെട്ട ഗുജറാത്ത്‌ മുന്‍ ഐ.പി.എസ്‌ ഓഫീസര്‍ സഞ്‌ജീവ്‌ ഭട്ടിന്‌ ജീവപര്യന്തം. 30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിലാണ്‌ ശിക്ഷ.

മൂന്ന്‌ പതിറ്റാണ്ട്‌ മുമ്പ്‌ സഞ്‌ജീവ്‌ ഭട്ട്‌ ജാംനഗറില്‍ അഡീഷണല്‍ പൊലീസ്‌ സൂപ്രണ്ടായിരിക്കെ 1990 ല്‍ നടന്ന കസ്റ്റഡി മരണക്കേസിലാണ്‌ ശിക്ഷ വിധിച്ചിരിക്കുന്നത്‌. അന്ന്‌ നടന്ന ഒരു വര്‍ഗീയസംഘര്‍ഷ വേളയില്‍ സഞ്‌ജീവ്‌ ഭട്ട്‌ നൂറിലേറെ ആളുകളെ കസ്റ്റഡിയിലെടുത്തിരുന്നു.

 അതില്‍ ഒരാള്‍ പിന്നീട്‌ മോചിപ്പിക്കപ്പെട്ട ശേഷം ആശുപത്രിയില്‍ മരിച്ചുവെന്നതാണ്‌ പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ കേസില്‍ നീതിയുക്തമായ തീരുമാനത്തിലെത്താന്‍ 11 സാക്ഷികളെ കൂടി വിസ്‌തരിക്കണമെന്ന്‌ അവശ്യപ്പെട്ട്‌ സഞ്‌ജീവ്‌ ഭട്ട്‌ നല്‍കിയ ഹര്‍ജി ജൂണ്‍ 12-ന്‌ സുപ്രീം കോടതി തള്ളിയിരുന്നു.

രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കിയെന്ന കേസില്‍ സഞ്‌ജീവ്‌ ഇപ്പോള്‍ ജയിലിലാണ്‌ ബനസ്‌കന്ദയില്‍ ഡിസിപിയായിരുന്ന സമയത്ത്‌ 1998-ലാണ്‌ കേസിനാസ്‌പദമായ സംഭവം.

ഗുജറാത്ത്‌ കലാപത്തെ തുടര്‍ന്ന്‌ അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ വന്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്ന ഉദ്യോഗസ്ഥനാണ്‌ സഞ്‌ജീവ്‌ ഭട്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക