Image

ആല്‍മരത്തണലിലെ സുമംഗലികള്‍ (എഴുതാപ്പുറങ്ങള്‍ 40: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 20 June, 2019
ആല്‍മരത്തണലിലെ സുമംഗലികള്‍ (എഴുതാപ്പുറങ്ങള്‍ 40: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
പുരുഷന്മാര്‍ ജീവിത പങ്കാളിയ്ക്കായി ഇങ്ങനെ ഒരു ദിവസം നീക്കി വയ്ക്കുമോ? എങ്കില്‍ എത്രപേര്‍?
പ്രാചീനകാലം മുതല്‍ സ്ത്രീകളുടെ ദൃഢനിശ്ചയത്തിനും, നിഷ്കളങ്കമായ സ്‌നേഹത്തിനും ഊഷ്മളമായശക്തി ഉണ്ടായിരുന്നു എന്ന് ചിലഇന്ത്യന്‍ സംസ്കാരത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍നിന്നും വ്യക്തമാകുന്നു.

‘വട് പൂര്‍ണ്ണിമ’ (വട് എന്നാല്‍ പേരാല്‍വൃക്ഷം, പൂര്‍ണ്ണിമ എന്നാല്‍ പൗര്‍ണ്ണമി) അല്ലെങ്കില്‍ ‘വട്‌സാവിത്രി’ എന്ന ആഘോഷം ജ്യേഷ്ഠ (മെയ് ജൂണ്‍) മാസത്തിലെ പൗര്‍ണ്ണമിനാള്‍സുമംഗലികളായ സ്ത്രീകള്‍ തന്റെ ഭര്‍ത്താവിന്റെ ഐശ്വര്യത്തിനും  അഭിവൃദ്ധിയ്ക്കും ദീര്ഘായുസ്സിനുമായി ഇന്ത്യയിലെ ചിലസംസ്ഥാനങ്ങളില്‍ ലിംഗസമത്വം എന്ന ഒരു അവകാശവാദവുമില്ലാതെ ഇന്നുംആഘോഷിയ്ക്കുന്നു എന്നതാണ് ശ്രദ്ദേയമാകുന്നത്.

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക,ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പൂര്‍വ്വകാലത്തെ അതെ ആസക്തിയോടെ ഇത് ഇന്നും അനുഷ്ഠിയ്ക്കുന്നത്.  ഈദിവസം അനുഷ്ഠിയ്ക്കുന്നതിലൂടെ തന്റെ ഭര്‍ത്താവിനെ ത്തന്നെ ഏഴ് ജന്മങ്ങളിലും പതിയായിലഭിയ്ക്കുമെന്ന ഒരുവിശ്വാസവും ഈ ആചാരത്തിനുണ്ടെന്നു പറയപ്പെടുന്നു.

പഴയകാലങ്ങളില്‍ സുമംഗലികാളായ സ്ത്രീകള്‍ വട്പൂര്‍ണ്ണിമയ്ക്കു മുന്‍പുള്ളദിവസങ്ങളില്‍ തുടങ്ങുന്ന ഉപവാസം മുന്ന ്ദിവസംതുടരുന്നു.  എന്നാല്‍ ഇന്ന്അധികംസ്ത്രീകളും ഒരുദിവസത്തെ വ്രതവും പൂജയുമാണ് അനുഷ്ഠിയ്ക്കുന്നത്. ഈ ദിവസംസ്ത്രീകള്‍ പ്രത്യേകമായി അണിഞ്ഞൊരുങ്ങുന്നു. രാവിലെ മുതല്‍ വ്രതം എടുത്ത്വട് (പേരാലിനെ) വൃക്ഷത്തിനെ പൂജചെയ്യുന്നു എന്നതാണ് ഈആഘോഷത്തില്‍ പേരാലിനുള്ള പ്രത്യേകത.

വ്രതത്തിലിരിയ്ക്കുന്ന സുമംഗലികള്‍ മുഹൂര്‍ത്തത്തില്‍ ഏഴ്‌പേരാല്‍ ഇലകളില്‍ അഞ്ചുതരം പഴങ്ങളും (പ്രത്യേകിച്ചും ഈമാസത്തില്‍ ലഭിയ്ക്കുന്ന ചക്ക, മാങ്ങ ഞാവല്‍പ്പഴം തുടങ്ങിയവ) , സുമംഗലികള്‍ കഴുത്തില്‍ അണിയുന്ന കറുത്തമണി പേരാലിന്റെവള്ളിയില്‍ കോര്‍ത്തതും പേരാലിന്റെ ചുവട്ടില്‍ വയ്ക്കുന്നു. പേരാലില്‍വെള്ളവും പുഷ്പങ്ങളും സമര്‍പ്പിച്ച് പതിയ്ക്കായി പ്രാര്‍ത്ഥിയ്ക്കുന്നു.

അതിനുശേഷം ഏഴ് പ്രാവശ്യംപേരാലിനെ പ്രദക്ഷിണംവയ്ക്കുകയും ഓരോപ്രദക്ഷിണത്തിലും കോടിനൂലുകൊണ്ട് പേരാലിനെചുറ്റുന്നു. പിന്നീട് ഇലകളില്‍ഒന്ന്, എല്ലാപ്രാര്‍ത്ഥനകളോടെ ഭര്‍ത്താവിനെ മനസ്സില്‍ ധ്യാനിച്ച്‌പേരാലില്‍ സമര്‍പ്പിച്ച് ശേഷിയ്ക്കുന്ന ഇലകള്‍ മറ്റുസുമംഗലികളായ സ്ത്രീകള്‍ക്ക്‌നല്‍കുന്നു. പരസ്പരം 'ജന്മസാവിത്രിഹോ’ (Become a Savtiri)  എന്ന് ആശിര്‍വദിയ്ക്കുന്നു.  രാത്രിയില്‍ പൂര്‍ണ്ണചന്ദ്രനെ കണ്ടതിനുശേഷമാണ് ആഹാരംകഴിയ ്ക്കുന്നത്. ചിലര്‍സത്യവാന്റെയും, സാവിത്രിയുടെയും യമരാജന്റെയും ചിത്രങ്ങള്‍ അരിപൊടികൊണ്ടും, ചായങ്ങള്‍കൊണ്ടും കഥയാണ് ഈആചാരത്തിന്റെ ഐതിഹ്യമെന്നുപറയപ്പെടുന്നു.

കുട്ടികളില്ലാത്ത അവസ്പതി രാജാവും, ഭാര്യമാളവിയും ഒരുപുത്രനുവേണ്ടി ഒരുപാട്‌കൊതിച്ചു. എല്ലാചരാചരങ്ങളുടെയും സംരക്ഷകന്‍ എന്ന് വിശ്വസിയ്ക്കുന്ന സവിതൃദേവനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. അവരുടെശക്തമായ പ്രാര്‍ത്ഥനയുടെ ഫലമായി സവിതൃദേവന്‍ പ്രത്യക്ഷപ്പെട്ട് ഉടനെത്തന്നെ അവര്‍ക്ക്ഒരുപുത്രി ഉണ്ടാകുമെന്ന വരംനല്‍കി. അങ്ങിനെ പുത്രിയെലഭിച്ചതോടെ ആ ദമ്പതികള്‍ഒരുപാട് ആഹ്ലാദിച്ചു. ദേവന്‍ സവിതൃകൊടുത്ത വരത്തിനാല്‍ ജന്മമെടുത്തമകള്‍ക്ക് അവര്‍ ‘സാവിത്രി’ എന്ന് നാമകരണംചെയ്തു. പക്ഷെ അതിസുന്ദരിയും, ബുദ്ധിമതിയുമായ ഇവള്‍ക്ക് ഒരുവരനെ കണ്ടുപിടിയ്ക്കുന്നതില്‍ അവര്‍ ആശയകുഴപ്പത്തിലായിരുന്നു.

അതിനാല്‍ ഇഷ്ടപ്പെട്ടഒരാളെ കണ്ടുപിടിയ്ക്കാന്‍ മകള്‍ക്കുതന്നെ അവര്‍അനുവാദം കൊടുത്തു, ഇതേതുടര്‍ന്ന് സാവിത്രി ഒരുതീര്‍ത്ഥയാത്ര പോകുകയും അന്ധനായ രാജാവ് ധ്യുമസേ നയുടെ പുത്രന്‍ സത്യവാന്‍ തനിയ്ക്ക് അനുയോജ്യനായ വരാനായി അവള്‍കണ്ടെത്തി.   എല്ലാം കൊണ്ടുംമകള്‍ക്ക് അനുയോജ്യനായ സത്യവാനെ കുറിച്ചറിഞ്ഞു മാതാപിതാക്കള്‍ സന്തുഷ്ടരായി. എന്നാല്‍ ഈസന്തോഷവാര്‍ത്ത കേട്ടറിഞ്ഞു നാരദമുനി അവിടെ എത്തുകയും, സാവിത്രി തിരഞ്ഞെടുത്തവരന്‍ എന്തുകൊണ്ടുംഅവള്‍ക്ക് ചേര്‍ച്ചയുള്ളതാണെങ്കിലും ആദിവസം മുതല്‍ ഒരുവര്‍ ഷമേസത്യവാന് ആയുസ്സുള്ളൂ എന്നസത്യം പറഞ്ഞു സാവിത്രിയെ ആബന്ധത്തില്‍നിന്നും പിന്‍തിരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നു. സത്യവാനില്‍ മനസ്സുറപ്പിച്ച സാവിത്രിഅതില്‍ നിന്നുംപിന്‍തിരിയാതെ സത്യവാനെത്തന്നെ ജീവിതപങ്കാളിയായി സ്വീകരിയ്ക്കുന്നു. അങ്ങനെ സത്യവാന്റെ മരണം എന്ന്‌നിശ്ചയിച്ചിരുന്ന ആ ദിവസ ത്തിന്റെ മുന്ന്ദിവസംമുന്‍പ് സാവിത്രികടുത്തപ്രാര്‍ത്ഥനയിലും ,വ്രതത്തിലുംമുഴുകുന്നു. അടുത്തുതന്നെമരംമുറിച്ച്‌കൊണ്ടിരുന്ന ആരോഗ്യവാനാ യസത്യവാന്‍ പെട്ടെന്ന് കുഴഞ്ഞു സാവിത്രിയുടെ മടിയില്‍കിടന്നുമരിയ്ക്കാന്‍ഇടവരുന്നു. 

തന്റെ പ്രാര്‍ത്ഥനയിലും ,സ്‌നേഹത്തിലും,പരിശുദ്ധിയിലും അടിയുറച്ച് വിശ്വസിച്ചിരുന്ന സാവിത്രി സത്യവാന്റെ ആത്മാവ്‌കൊണ്ടുപോകാന്‍ എത്തിയയ മകിങ്കരന്മാരോട് അദ്ദേഹത്തിന്റെ ആത്മാവ് വിട്ടുകൊടുക്കില്ല എന്നും ജീവന്‍തിരിച്ചു തിരിച്ചുനല്‍കിയേ മതിയാകു എന്ന് ശഠി യ്ക്കുന്നു. പിന്നീട്‌സത്യവാന്റെ ആത്മാവിനെ കൂട്ടിക്കൊണ്ടുപോകാന്‍ യമരാജന്തന്നെ വരേണ്ടതായിവന്നു.
എന്നിട്ടും തന്റെവിശ്വാസത്തിലും ,ദൃഢനിശ്ചയത്തിലും ഉറച്ച്‌നിന്ന് സാവിത്രിസത്യവാന്റെ ആ ത്മാവെടുത്ത് കൊണ്ടുപോകാന്‍ യമരാജനെ അനുവദിച്ചില്ല. അടിയുറച്ച ഈശ്വരവിശ്വാസത്തിനും, പവിത്രമായ ഭര്‍ത്തൃസ്‌നേഹത്തിനും മുന്നില്‍ യമരാജന്വിട്ടു വീഴ്ച യ്ക്ക്തയ്യാറാകേണ്ടി വന്നു.സാവിത്രിയുടെ ഭര്‍ത്തൃസ്‌നേഹത്തില്‍ സന്തുഷ്ടനാ യതുകൊണ്ട് സത്യവാന്റെ ആത്മാവ്തിരിച്ചെടുക്കുന്ന തിനുമുമ്പ് ഇഷ്ടപ്പെട്ടഏതെങ്കിലും മൂന്ന് വരങ്ങള്‍ ചോദിയ്ക്കാമെന്ന വ്യവസ്ഥയിലെത്തി. ഈകരാറനുസരിച്ച് ബുദ്ധിമതിയായ സാവിത്രി ആദ്യവരമായി സത്യവാന്റെ അന്ധനായപിതാവിന് കാഴ്ചആവശ്യപ്പെടുന്നു.

രണ്ടാമതായിതന്റെ മാതാപിതാക്കള്‍ക്ക് നിറയെകുട്ടികളെ ആവശ്യപ്പെടുന്നു, മൂന്നാമതായി തനിയ്ക്ക് സത്യവാനില്‍ നിറയെകുട്ടികളെവേണമെന്നും ആവശ്യപ്പെടുന്നു. മൂന്നാമത്തെവരം ആവശ്യപ്പെട്ട അവളുടെബുദ്ധിയില്‍ സന്തുഷ്ടനായയമരാജന്‌സത്യവാന്റെ ജീവന്‍തിരിച്ചു നല്‍കേണ്ടതായിവന്നു. അ വിടെസംഭവിച്ചതൊന്നും അറിയാതെ സത്യവാന്‍ ഒരു ഉറക്കത്തിലെന്നോണം ഉണര്‍ന്നു. സത്യവദിയില്‍നിന്നുംഉണ്ടായ സംഭവങ്ങളെല്ലാം മനസ്സിലാക്കുന്നു.

ഈകഥയോടനുബന്ധിച്ചാണ് ഓരോ പത്‌നിയും അവരുടെപ തിയ്ക്കുവേണ്ടി വട്‌സാവിത്രിയെന്ന ഈഅനുഷ്ഠാനംതുടങ്ങിയതെന്ന്പറയപ്പെടുന്നു. സത്യവാന്‍ജീവന്‍വെടിഞ്ഞതും, യമരാജന്‍ആത്മാവ്തിരിച്ചുനല്‍കിയതും ഒരുപേരാല്‍ മരത്തണലിലായിരുന്നു എന്നതാണ് ഇവിടെ പേരാലിനുള്ള പ്രത്യേകത.

ഈ അനുഷ്ഠാനം തലമുറകളാല്‍ കൈമാറിപോരുന്നു എന്നതുകൊണ്ട്എല്ലാസുമംഗലികള്‍ക്കും സാവിത്രിയാകാന്‍ കഴിയണമെന്നില്ല.  ഈ ആചാരത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഇവിടെഇത്തരം ഒരുഅനുഷ്ഠാനമെന്നതിലുപരിഅന്ന്ജീവിച്ചിരുന്നു എന്ന്പറയപ്പെടുന്ന ഒരുസ്ത്രീയില്‍ ഉണ്ടായിരുന്നഗുണങ്ങളെ തലമുറകളിലൂടെ വിശ്വാസങ്ങളിലൂടെഓര്‍മപ്പെടുത്തുന്നു എന്നഒരുരീതിയില്‍വേണമെങ്കില്‍കാണാം. അന്നത്തെ കാലഘട്ടത്തിലെ ഒരുസ്ത്രീമാതാപിതാക്കളുടെ നിര്‍ദ്ദേശപ്രകാരംആണെങ്കില്‍കൂടിതനിയ്ക്ക് അനുയോജ്യനായഒരുവരനെ സ്വയംകണ്ടെത്തുവാനുള്ള അവളിലെ തന്റേടം, പിന്നീട്വിധിഅവളുടെ ജീവിതത്തില്‍ വെല്ലുവിളിയുമായിവന്നപ്പോള്‍ ദൃഢനിശ്ചയത്തോടെ വിധിയോടവള്‍ തളരാതെമല്ലിടുന്നു, അവള്‍ക്ക് ഭര്‍ത്താവിനോടുള്ള സ്‌നേഹത്തില്‍ അടിയുറച്ച്വിശ്വസിച്ച് അവന്റെജീവനുവേണ്ട ിപ്രാര്‍ത്ഥിയ്ക്കുന്നു, പവിത്രമായ അര്‍പ്പണബോധത്താലും, സത്യസന്ധതയാലും ഏതുസത ്യത്തെയുംസ്വായത്തമാക്കാം എന്നവള്‍ തെളിയിയ്ക്കുന്നു. ഉറച്ചമനസ്സ്, ധൈര്യം ഇവഏതൊരുനേട്ടത്തിനും മൂലധനമാണെന്നും അവള്‍ബോധ്യപ്പെടുത്തുന്നു.പതിയുടെജീവ നുവേണ്ടി ്രവതമനുഷ്ഠിച്ചു എന്ന്പറയുന്നതില്‍ നിന്നും സഹിഷ്ണുതവിജയത്തിന് അനിവാര്യമാണെന്ന്‌ബോധ്യപ്പെടുത്തുന്നു. അതോടൊപ്പംതന്നെ മൂന്ന്വരങ്ങള്‍ചോദിയ്ക്കുന്നതില്‍സാവിത്രികാണിച്ച തിരഞ്ഞെടുക്കുവാനുള്ള ബുദ്ധി, അവസരോചിതമായി ബുദ്ധിപ്രവര്‍ത്തിപ്പിയ്ക്കുന്നതിലൂടെ നഷ്ടങ്ങളെ പിടിച്ചെടുക്കാമെന്നും സാവിത്രിഎന്ന സ്ത്രീസങ്കല്പത്തിലൂടെ നമ്മള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നു.

ഈ ആഘോഷത്തോട് അനുബന്ധിച്ച്‌നില്‍ക്കുന്ന ഐതിഹ്യങ്ങള്‍ഒഴിച്ച് നിര്‍ത്തിയാലും ഇതിനുമറ്റൊരുവശം കൂടിയുണ്ട്. പടര്‍ന്നുപന്തലിച്ചു വളരുന്നതുകൊണ്ട് തണല്‍എന്ന്തുടങ്ങ ിനിരവധിഗുണമേന്മയുള്ള പേരാല്‍ എന്നവൃക്ഷത്തെ മനുഷ്യനുമായി ചേര്‍ത്തു നിര്‍ത്തുന്നതിനും, ഇതിലൂടെ വൃക്ഷത്തെസ്‌നേഹിയ്ക്കാനും ദൈവികമായികാണാനും, നാശംസംഭവിയ്ക്കാതെ വളര്‍ത്താനും ഒരുകാരണമായിതീരുന്നു. ഒരുപാട് ഔഷധഗുണമുള്ളമരമാണ്‌പേരാല്‍. ഇതിന്റെ ഓരോഭാഗങ്ങളും നിരവധിഅസുഖങ്ങള്‍ക്ക് ഔഷധമാണ്. മാത്രമല്ല ഇതിന്റെവേര്പടരുന്നിടത്തുള്ള മനുഷ്യന്ഹാനികരവും, പലരോഗങ്ങള്‍ക്കും കാരണമായിമാറുന്ന പലബാക്സ്റ്റീരിയകളെ യുംനശിപ്പിയ്ക്കാന്‍ ഇതിനുകഴിവുണ്ടെന്ന് ശാസ്ത്രീയമായി തെളിയിയ്ക്കപ്പെട്ടിരിയ്ക്കുന്നു. മണ്ണിടിയുന്ന സ്ഥലങ്ങളിലും, വെള്ളൊഴുക്കുള്ളിടത്തു ംമണ്ണൊലിപ്പ് തടഞ്ഞുനിര്‍ത്താനും ഈവൃക്ഷംമനുഷ്യന്‌സഹായകമാണ്.ഒരുപക്ഷെ ഈവൃക്ഷത്തിന്റെ പ്രാധാന്യവും, പ്രഭാവവുംമുന്നില്‍കണ്ടുകൊണ്ടുതന്നെയാകാംഈആഘോഷത്തിനും, പേരാല്‍വൃക്ഷത്തിനും പ്രത്യേകത നല്കിയിരിയ്ക്കുന്നതെന്നും അനുമാനിയ്ക്കാം.

ഓരോആഘോഷങ്ങളുംഐതിഹ്യങ്ങളുടെ തുടര്‍ച്ചയായി മനുഷ്യര്‍ കൊണ്ടാടുന്നതായി മാത്രം ചിന്തിയ്‌ക്കേണ്ടതില്ല. ഏത്ജാതിയുടെയോ, മതത്തിന്റെ യോ ആകട്ടെ ഓരോആഘോഷങ്ങളും വിശ്വാസങ്ങളും മനുഷ്യനന്മയെ മുന്നില്‍കണ്ടുകൊണ്ട് തന്നെയാകണം.  ആഘോഷങ്ങള്‍കൊണ്ടാടുന്നത് മനുഷ്യന്‍ പരസ്പരംകൂട്ടായ്മ ഉറപ്പു വരുത്തുന്നതിനും അതുപോലെത്തന്നെ ദൈനംദിനജീ വിതത്തില്‍നിന്നും കുറച്ചുനേരമെങ്കിലും വ്യതി ചലിച്ച് ജീവിതത്തില്‍ സന്തോഷംകണ്ടെത്തുന്നതിനും കൂടിയാകാം.

Join WhatsApp News
Das 2019-06-21 05:25:24

Hi Jyoti, Good content;  also educative & intellectually stimulating as far as commitment to ecology and natural resources are concerned.  Keep it up !

പി ആർ ജി നായർ 2019-06-21 07:41:24
നമ്മുടെ പൂർവികരിൽ നിന്നും കൈമാറി ആചരിച്ചുപോരുന്ന  ഓരോ ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മുടെ നാടിന്റെ സംസ്കാരം കാത്ത്  സൂക്ഷിക്കാനുള്ള പരിശ്രമം കൂടിയാണ്. അത് പ്രകൃതിയുമായി ഇണങ്ങി ചേർന്നിരിക്കുന്നു. മതപരമോ സാമൂഹ്യപരമോ പരമ്പരാഗതമായോ ഏതുമാകട്ടെ അത് പ്രകൃതിയുടെ നൻമയ്ക്ക് വേണ്ടിയാണ്. ലേഖനം നന്നായിരിക്കുന്നു. ആശംസകൾ.

Elcy Yohannan Sankarathil 2019-06-21 11:58:57
Beautiful, educative write up Jyothi,  that brings Sathyavan Savithri story, considered as a myth to light & still people follow that, is a surprise too,  rgds.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക