Image

ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനം : യോഗയെ പ്രകീര്‍ത്തിച്ച് നരേന്ദ്ര മോദിയുടെ കുറിപ്പ്

Published on 21 June, 2019
ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനം : യോഗയെ പ്രകീര്‍ത്തിച്ച് നരേന്ദ്ര മോദിയുടെ കുറിപ്പ്


ബര്‍ലിന്‍: അന്താരാഷ്ട്ര യോഗ ദിനമായി ജൂണ്‍ 21 ആചരിക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറിപ്പ് പുറത്ത്. യോഗയെ ജീവിതത്തിന്റെ ഭാഗമാക്കാനും ഈ യോഗ ദിനത്തില്‍ കുടുംബത്തോടൊപ്പം യോഗ ചെയ്യാനുമാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.

ഫിറ്റ്‌നസിലേക്കും വെല്‍നസിലേക്കുമുള്ള പാസ്‌പോര്‍ട്ട് എന്നാണ് യോഗയെ പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത്. അതു വെറുമൊരു വ്യായാമല്ലെന്നും സ്വയം കണ്ടെത്തുന്നതിനുള്ള ഉപാധിയാണെന്നും കൂടി അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.

ഞാന്‍ എന്ന സങ്കല്‍പ്പത്തിനു പകരം നമ്മള്‍ എന്ന സങ്കല്‍പ്പത്തിലേക്കുള്ള യാത്രയാണ് യോഗ. എത്ര ഉയരങ്ങള്‍ കീഴടക്കിയാലും മാനസികമായ സന്തോഷം ലഭിക്കണമെന്നില്ല. അങ്ങനെയുള്ളവര്‍ക്ക് മനസിനുള്ള ഔഷധമാണ് യോഗ.

ആയുരാരോഗ്യ സൗഖ്യത്തിനും യോഗ ഉത്തമം. ജോലി സംബന്ധമായും അല്ലാതെയുമുള്ള സമ്മര്‍ദങ്ങള്‍ക്കും ഇതു പ്രതിവിധിയാണ്. കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്താനും യോഗയ്ക്കു സാധിക്കുമെന്നും പ്രധാനമന്ത്രി.

ജര്‍മനിയിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 21 ബര്‍ലിനില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണം നടക്കും. വൈകുന്നേരം നാലു മുതല്‍ 5.30 വരെയാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 500 പേര്‍ക്ക് ടി ഷര്‍ട്ടും, ഇരിക്കാനുള്ള പായയും സൗജന്യമായി നല്‍കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക