Image

ഉന്നത പദവികളില്‍ വനിതാ സംവരണം: ബില്‍ സ്വിസ് സെനറ്റ് അംഗീകരിച്ചു

Published on 21 June, 2019
ഉന്നത പദവികളില്‍ വനിതാ സംവരണം: ബില്‍ സ്വിസ് സെനറ്റ് അംഗീകരിച്ചു
ജനീവ: വ്യവസായ സ്ഥാപനങ്ങളിലെ ഉന്നത പദവികളില്‍ സ്ത്രീകള്‍ക്കു സംവരണം ഉറപ്പാക്കുന്നതിനുള്ള ബില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സെനറ്റ് അംഗീകരിച്ചു. വലിയ കന്പനികളിലെ മാനേജ്‌മെന്റ് തലത്തിലും ബോര്‍ഡുകളിലുമാണ് 30 ശതമാനം ക്വോട്ട ഏര്‍പ്പെടുത്തുന്നത്.

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ തീരുമാനം കന്പനികള്‍ നടപ്പാക്കണം. എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ 20 ശതമാനം സംവരണം പത്തു വര്‍ഷത്തിനുള്ളിലും നടപ്പാക്കാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്.

സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിന് സെനറ്റില്‍ 27 പേര്‍ പിന്തുണ നല്‍കിയപ്പോള്‍ 13 പേര്‍ എതിര്‍ത്തു. നേരത്തെ പാര്‍ലമെന്റിന്റെ അധോസഭയില്‍ അവതരിപ്പിച്ച ബില്‍ ഒരു വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് പാസായത്.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 200 മുതല്‍ 250 വരെ കന്പനികള്‍ക്ക് പുതിയ നിയമം ബാധകമാകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം നിയമം നടപ്പാക്കാത്തവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ബില്ലില്‍ വ്യവസ്ഥയില്ല.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക