Image

ഐ സി ഇ (ICE) മിന്നല്‍ ഡീപോർട്ടേഷന്‍ നീട്ടിവയ്ക്കുന്നു (ബി ജോണ്‍ കുന്തറ)

Published on 23 June, 2019
ഐ സി ഇ (ICE) മിന്നല്‍ ഡീപോർട്ടേഷന്‍  നീട്ടിവയ്ക്കുന്നു (ബി ജോണ്‍ കുന്തറ)
"ഡെമോക്രാറ്റ്‌സിന്‍റ്റെ ആവശ്യപ്രകാരം താന്‍ താമസിപ്പിക്കുന്നു നിയമവിരുദ്ധമായി കുടിയേറിയവരുടെ നീക്കപ്പെടല്‍ നടപടി രണ്ടാഴ്ചത്തേക്ക് കാണട്ടെ ഡെമോക്രാറ്റ്‌സും, റിപ്പബ്ലിക്കന്‍സും ഒത്തുചേര്‍ന്ന് ഒരു പരിഹാരം, അഭയാര്‍ത്ഥി പഴുതുകള്‍ പ്രശ്‌നം തെക്കന്‍ അതിര്‍ത്തിയില്‍ കാണുമോ എന്ന് അങ്ങനെയല്ലെങ്കില്‍ നീക്കപ്പെടല്‍ ആരംഭിക്കും'.

ഇതാണ് പ്രസിഡന്‍റ്റ്, ട്രംപ് ട്വിറ്റര്‍ മാധ്യമത്തില്‍ കൂടി ഇന്നലെ പ്രസ്താവിച്ചത്. മിന്നല്‍ നീക്കപ്പെടല്‍ പലേ പട്ടണങ്ങളില്‍  ശനിയാഴ്ച മുതല്‍ തുടങ്ങേണ്ടതായിരുന്നു. ഇതിനെ ഹൌസ് സ്പീക്കര്‍ നാന്‍സി പോലോസി,  ക്രൂരമായ പ്രവര്‍ത്തനം എന്നുപറഞ്ഞു  വളരെ രൂക്ഷമായി ഈ നടപടിക്രമത്തെ വിമര്‍ശിച്ചിരുന്നു.

ഈ പ്രസ്താവിക്കല്‍പ്രകാരം ട്രംപ്, ഒരു അന്ത്യശാസനം യൂ സ് കോണ്‍ഗ്രസ്സിനു നല്‍കുകയാണ് ഇന്ന് അതിര്‍ത്തിയില്‍ നടമാടുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു അറുതി വരുത്തണമെന്ന്. ഇപ്പോഴത്തെ നിയമപ്രകാരം,  തെക്കന്‍ അമേരിക്കയില്‍ നിന്നും ആര്‍ക്കുവേണമെങ്കിലും ഒരു കുട്ടിയുമായി അതിര്‍ത്തിയില്‍ എത്തി അഭയം ചോദിച്ചാല്‍ കൊടുക്കണം എന്നതാണ്.ഈ പഴുതുകള്‍ കുടിയേറ്റക്കാര്‍ക്കും അവരെ ഉപയോഗിച്ചു പണമുണ്ടാക്കുന്നതിനു ശ്രമിക്കുന്ന ഇടനിലക്കാര്‍ക്കും നന്നായി അറിയാം. അതിര്‍ത്തിയില്‍ ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ഓരോ ദിനവും എത്തുന്നത് കുഞ്ഞുങ്ങളുമായി. ഇതില്‍ ഒട്ടനവധി കൂടെ കൊണ്ടുവരുന്ന കൂട്ടികള്‍ അവരുടേതല്ല ഒന്നുകില്‍ വിലക്കു വാങ്ങുന്നു അഥവാ കടമെടുക്കുന്നു.

ഒരിക്കല്‍ അതിര്‍ത്തി കടന്ന് ഒരുകാല്‍ അമേരിക്കന്‍ മണ്ണില്‍ കുത്തിയാല്‍ മതി പിന്നെ ഇവര്‍ അമേരിക്കന്‍ നിയമങ്ങള്‍ക്ക് വിധേയമായി.ഇവരെ ഒരു കുടിയേറ്റ കേസുകള്‍ കേള്‍ക്കുന്ന ന്യായാധിപന്‍റ്റെ മുന്നില്‍ എത്തിക്കും എന്നാല്‍ എല്ലാവരുടേയും പരാതികള്‍ കേള്‍ക്കുന്നതിന് സാധിക്കാതെ വരുന്നു ജഡ്ജ് ഇവര്‍ക്ക് പിന്നീട് കോടതിയില്‍ ഹാജരാകുന്നതിന് ഒരു തിയതി നല്‍കി വിടുകയാണ്.

ഇവര്‍ ഉടനെ അപ്രത്യക്ഷരാകും ഒരിക്കലും കോടതിയില്‍ വരുകയില്ല. ഇങ്ങനെ ഒളിക്കുന്നവര്‍ ഒട്ടുമുക്കാല്‍ എത്തിച്ചേരുന്നത്അഭയാര്‍ത്ഥി സംരക്ഷണം വാഗ്ദാനം പരസ്യപ്പെടുത്തിയിട്ടുള്ള, ഡെമോക്രാറ്റ്‌സ് നിയന്ധ്രിക്കുന്ന  പട്ടണങ്ങളിലാണ്.

ഐ സി ഇ ,(ഇമ്മിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്‍റ്റ്) ഇവരാണ് നിയമവിരുദ്ധമായി കുടിയേറിയിട്ടുള്ളവരെ തിരഞ്ഞുപിടിച്ചു നാടുകടത്തേണ്ടത് എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍, പൊടുന്നനവെ നിയമം നടപ്പാക്കുന്നതിന് ആവശ്യമായ ഏജന്‍റ്റുമാര്‍ ഇല്ലാ എന്നതാണ്. കൂടാതെ പലേ പട്ടണ ഭരണാധിപരും ഇതില്‍ സഹകരിക്കുകയുമില്ല.

ഈത്തരം നാടുകടത്തല്‍ നടപടികള്‍ പ്രസിടന്‍റ്റ് ഒബാമയുടെ കാലത്തും നടന്നിട്ടുണ്ട് അന്നത്തെ രണ്ടു വ്യത്യാസങ്ങള്‍ ഒന്ന് ഒബാമ ഡെമോക്രാറ്റ് രണ്ട് ഇന്നത്തെ പ്രസിടന്‍റ്റ് ഡൊണാള്‍ഡ് ട്രംപ് അതുമതി ഡെമോക്രാറ്റ്‌സിനും , ട്രംപ് വിരോധികള്‍ക്കും അവരെ തുണക്കുന്ന മാധ്യമങ്ങള്‍ക്കും എല്ലാം മോശം ട്രംപ് നീചന്‍ എന്നെല്ലാം വിളിച്ചു കൂവുന്നതിന്.

ഇപ്പോള്‍ തെക്കന്‍ അതിര്‍ത്തിയില്‍ സംഭവിക്കുന്നഅടിയന്തരാവസ്ഥ എല്ലാവരും കാണുന്നുണ്ട്.  അമേരിക്കന്‍ ജനത പൊതുവെ, കുടിയേറ്റ നിയമങ്ങളില്‍ വ്യത്യാസങ്ങള്‍ വരുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇതെല്ലാം കോണ്‍ഗ്രസ്സിന്  ഇപ്പോള്‍ നന്നായി അറിയാം തിരഞ്ഞെടുപ്പ് അധികം ദൂരത്തല്ല. ഇപ്പോള്‍ നിയമം നടപ്പാക്കുന്നതിന് നേതൃത്വം നല്‍കുന്നതിന് ട്രംപും അദ്ദേഹത്തെ തുണക്കുന്ന റിപ്പബ്ലിക്കന്‍സും മാത്രമേയുള്ളു. ഈ സാഹചര്യത്തില്‍ തീര്‍ച്ചയായും കോണ്‍ഗ്രസ് നിയമങ്ങള്‍ക്ക് ഭേതഗതി വരുത്തുന്നതിന് നിര്‍ബന്ധിതരാകും .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക