Image

മലപ്പുറം വിഭജിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

കല Published on 25 June, 2019
മലപ്പുറം വിഭജിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

മലപ്പുറം ജില്ലയെ വിഭജിച്ച് രണ്ട് ജില്ലകളാക്കണമെന്ന് മുസ്ലിം ലീഗിന്‍റെ ആവശ്യം നടപ്പാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മലപ്പുറത്തെ രണ്ടായി വിഭജിക്കണമെന്ന മുസ്ലിം ലീഗ് എം.എല്‍.എ കെ.എന്‍.എ ഖാദറിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായിട്ടാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 
മലപ്പുറത്തെ വിഭജിക്കുക എന്നത് ശാസ്ത്രീയമല്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ ജില്ല സ്ഥാപിക്കണമെന്നായിരുന്നു കെ.എന്‍.എ ഖാദര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ ലീഗ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ഇപ്പോള്‍ വിഭജനം കൊണ്ടുവരുന്നത് സദുദ്ദേശപരമല്ലെന്നുമാണ് ഇ.പി ജയരാജന്‍ പറഞ്ഞത്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക