Image

ഇ-മലയാളി സെമിനാറും സാഹിത്യ അവാര്‍ഡും ഞായറാഴ്ച; എല്ലാവര്‍ക്കും സ്വാഗതം. മുഖ്യാതിഥി പ്രൊഫ. എം.എന്‍. കാരശേരി

Published on 26 June, 2019
ഇ-മലയാളി സെമിനാറും സാഹിത്യ അവാര്‍ഡും ഞായറാഴ്ച; എല്ലാവര്‍ക്കും സ്വാഗതം. മുഖ്യാതിഥി പ്രൊഫ. എം.എന്‍. കാരശേരി
ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡ് സമ്മാനിക്കല്‍ ചടങ്ങ് ഈ ഞായറാഴ്ച (ജൂണ്‍ 30) മൂന്നു മണിക്ക് ന്യു യോര്‍ക്ക് ഫ്ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ നടക്കുന്നു. (26 North Tyson Avenue, Floral Park, NY-

മുഖ്യാതിഥിയായി പങ്കെടുക്കാമെന്നു എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ പ്രൊഫ. എം.എന്‍. കാരശേരി സദയം സമ്മതിച്ചിട്ടുണ്ട്.

എല്ലാവരെയും ചടങ്ങിലേക്കു ക്ഷണിക്കുന്നു. പ്രത്യേക രജിസ്‌ട്രേഷനൊന്നും ആവശ്യമില്ല

ഏകദേശ കാര്യപരിപാടി

3 മുതല്‍ 3: 30വരെ സോഷ്യല്‍ അവര്‍.

3:30 മുതല്‍ സെമിനാര്‍: മാറുന്ന ഇന്ത്യയില്‍ സാഹിത്യവും മാധ്യമ പ്രവര്‍ത്തനവും.

6 മുതല്‍ അവാര്‍ഡ് ചടങ്ങ്. ഇത് മൂന്നു സെഗ്മന്റായി തിരിച്ചിരിക്കുന്നു.

ജോണ്‍ വേറ്റത്തിന്റെ കഥാ സമാഹാരം 'കാലത്തിന്റെ കാല്പാടുകള്‍' പ്രൊഫ. കാരശേരി പ്രകാശനം ചെയ്യുന്നു.

കൈരളി ടിവിയുടെ കവിതക്കുള്ള അവാര്‍ഡ് ഡോണ മയൂരക്കു സമ്മാനിക്കുന്നു.

ഇ-മലയാളി അവാര്‍ഡുകള്‍ സമ്മാനിക്കുന്നു.

7:30 ഡിന്നര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക