Image

വീണ്ടും പുകയുന്ന ഇടത് രാഷ്ട്രീയം; പി.ജയരാജന്‍ രണ്ടാം വി.എസ് ആകുമോ?

കല Published on 27 June, 2019
വീണ്ടും പുകയുന്ന ഇടത് രാഷ്ട്രീയം; പി.ജയരാജന്‍ രണ്ടാം വി.എസ് ആകുമോ?

സമീപകാല കേരള രാഷ്ട്രീയത്തില്‍ വി.എസ് അച്യുതാനന്ദനോളം ജനങ്ങള്‍ നെഞ്ചേറ്റിയ മറ്റൊരു ഇടത് ബിംബമില്ല. വി.എസ് പ്രതിപക്ഷ നേതാവും പിന്നെ മുഖ്യമന്ത്രിയുമായിരുന്ന കാലത്ത് ഗ്രൂപ്പിസം ശക്തമായിരുന്നപ്പോള്‍ സാധാരണ അണികളെ ഒപ്പം നിര്‍ത്തിയായിരുന്നു വി.എസിന്‍റെ പാര്‍ട്ടിക്കുള്ളിലെ പോര്‍വിളികളെല്ലാം. വി.എസിന്‍റെ പേരില്‍ ഓട്ടോ സ്റ്റാര്‍ഡുകളും ടാക്സി സ്റ്റാഡുകളും ഉടലെടുത്തു. കേഡര്‍മാര്‍ക്ക് വി.എസിനോടുള്ള പ്രീയമായിരുന്നു ഇതിന് പിന്നില്‍. പാര്‍ട്ടി നേതൃത്വത്തില്‍ ഔദ്യോഗിക പക്ഷത്തിന് വന്‍ മെജോറിറ്റി ഉണ്ടായിരുന്നപ്പോഴും കേഡര്‍മാരുടെ ചങ്കായി വി.എസ് നിന്നതായിരുന്നു വി.എസിന്‍റെ ബലം മുഴുവന്‍. 
ധീര സഖാവേ വി.എസേ ഞങ്ങളുടെ ചങ്കിലെ റോസാപ്പൂവേ എന്ന മുദ്രാവാക്യം എ.കെ.ജി സെന്‍ററിനെ വിറപ്പിച്ചിട്ടുണ്ട് വി.എസിന് സീറ്റ് നിഷേധിക്കപ്പെട്ട സമയത്ത്. പാര്‍ട്ടിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ സമാന്തര പ്രകടനം നടന്നപ്പോള്‍ പോലും അതിനെതിരെ ചെറുവിരല്‍ അനക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. മാത്രമല്ല പോളിറ്റ് ബ്യൂറോ ഇടപെട്ട് വി.എസിന് സീറ്റും നല്‍കി. വി.എസ് മുഖ്യമന്ത്രിയുമായി. 
തമ്മില്‍ പോരടിച്ചു നിന്ന വി.എസ് - പിണറായി ഗ്രൂപ്പ് പോര് ഇന്നില്ല. വി.എസ് പക്ഷമെന്നൊന്ന് ഇന്ന് കേരളത്തിലെ സിപിഎമ്മിലില്ല. പിണറായിക്ക് മുമ്പ് വി.എസ് പാര്‍ട്ടിയിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായി കൈപിടിച്ച് ഉയര്‍ത്തിയവരായിരുന്നു പിണറായിയും ജയരാജന്‍മാരും. പിന്നീട് പാര്‍ട്ടിയെന്നത് കണ്ണൂര്‍ ലോബിയുടെ കൈയ്യിലായി. വി.എസ് ഗ്രൂപ്പ് കാലത്തിന് ശേഷം ഒരിടവേളയായി പുറമേക്ക് പാര്‍ട്ടിയില്‍ ഗ്രൂപ്പിസമില്ലായിരുന്നു. വലത് മാധ്യമങ്ങള്‍ ആകും വിധം ചികഞ്ഞ് ഗ്രൂപ്പിസം കണ്ടുപിടിക്കാന്‍ നോക്കിയെങ്കിലും അങ്ങനെയൊന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. പിണറായിക്ക് കീഴില്‍ എല്ലാം ഭദ്രമെന്നതായിരുന്നു സ്ഥിതി. 
എന്നാല്‍ സിപിഎമ്മിന്‍റെ ഉള്ളില്‍ ഗ്രൂപ്പിസം പുകഞ്ഞിരുന്നു എന്നതാണ് സമീപ ദിവസങ്ങളിലെ സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നത്. കണ്ണൂരില്‍ പി.ജയരാജനാണ് സമാന്തരമായി സഞ്ചരിക്കുന്ന പാര്‍ട്ടിയുടെ പോരാളി. ഒരു കാലത്ത് പി.ജയരാജന്‍ പിണറായിക്ക് അനഭിമിതനായിരുന്നു. എന്നാല്‍ കണ്ണൂരിലെ പാര്‍ട്ടിയെ പിടിച്ചു നിര്‍ത്താന്‍ അരയും തലയും മുറുക്കിയിറങ്ങിയ ജയരാജന്‍റെ സംഘടനാ പാടവം പിണറായിയുമായി പി.ജയരാജനെ അടുപ്പിച്ചു. എം.വി ഗോവിന്ദന് ശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജന്‍ എത്തിയത് മുതല്‍ കണ്ണൂരിലെ പാര്‍ട്ടിയില്‍ ജയരാജന്‍ പുതിയൊരു സ്ഥാനത്തേക്ക് നടന്നു കയറുകയായിരുന്നു. അത് ജയരാജന്‍ സ്വയം സൃഷ്ടിച്ചതല്ല, പ്രവര്‍ത്തകരുടെ ആരാധന കൊണ്ട് സംഭവിച്ച് പോയത് തന്നെയാണ്. 
ഇന്ന് രാജ്യത്ത് സിപിഎമ്മിന്‍റെ ഏറ്റവും സുശക്തമായ സംഘടനാ സംവിധാനമുള്ള ജില്ല കണ്ണൂരാണ്. ആര്‍.എസ്.എസില്‍ നിന്നും പോപ്പുലര്‍ ഫ്രെണ്ടില്‍ നിന്നും മുസ്ലിംലീഗില്‍ നിന്നും ശക്തമായ വെല്ലുവിളി എല്ലാ തരത്തിലും നേരിടുമ്പോഴും സിപിഎം കണ്ണൂരില്‍ ദിനം പ്രതി വളരുക തന്നെയാണ്. ബിജെപിയുടെ മുന്‍ ജില്ലാ പ്രസിഡന്‍റ് ഒ.കെ വാസു അടക്കം സിപിഎമ്മല്‍ എത്തി. ആര്‍.എസ്.എസ് കേഡര്‍മാര്‍ നിരവധി പേര്‍ സിപിഎമ്മിലേക്ക് മാറിയെത്തി. പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവര്‍ത്തരെയും ഒരുപാട് പേരെ പി.ജയരാജന്‍ സിപിഎമ്മിന്‍റെ കീഴില്‍ എത്തിച്ചു. പാര്‍ട്ടിയുടെ യുവജന സംഘടനയെ അതിശക്തമായ നിലയില്‍ എത്തിച്ചു. പേശിബലത്തിലും ജനകീയ സ്വഭാവത്തിലും കണ്ണൂരിലെ സിപിഎം സമാനതകളില്ലാത്ത വിധം വളര്‍ന്നു. എല്ലാത്തിനും പിന്നില്‍ പി.ജയരാജന്‍ എന്ന പേര് മാത്രം. 
കണ്ണൂരിന്‍ താരകമല്ലോ, 
ചെഞ്ചോരപ്പൊന്‍ കതിരല്ലോ, 
നാടിന്‍ നെടു നായകനല്ലോ
പി.ജയരാജന്‍ ധീര സഖാവ്.... 
ഇത് പി.ജയരാജനെ വാഴ്ത്തി കണ്ണൂര്‍ സിപിഎം കേഡറുകള്‍ സൃഷ്ടിച്ച ആല്‍ബത്തിലെ വിപ്ലവ ഗാനമാണ്. ജില്ലാ സെക്രട്ടറിയെന്നാല്‍ സാധാരണ കേഡറുകള്‍ക്ക് അപ്രാപ്യനായ ഒരാള്‍ എന്നതില്‍ നിന്ന് കേഡറുകള്‍ക്ക് ഒപ്പമുള്ളയാള്‍ എന്ന നിലയിലേക്ക് പി.ജയരാജന്‍ ഇറങ്ങി വന്നപ്പോള്‍ കണ്ണൂരിലെ പാര്‍ട്ടിയെന്ന് പി.ജെ എന്ന രണ്ടുവാക്കായി മാറി. പി.ജെ ആര്‍മി എന്ന പേരില്‍ ഫേസ്ബുക്ക് കൂട്ടായ്മകള്‍ രൂപപ്പെട്ടു. 
ഇതോടെ പി.ജയരാജന്‍ സംസ്ഥാന നേതൃത്വത്തിലെ അതികായരുടെ കണ്ണിലെ കരടായി എന്നതാണ് യാഥാര്‍ഥ്യം. ജയരാജനെതിരെയുള്ള ചരടുകള്‍ വലിച്ചത് എം.വി ഗോവിന്ദനാണെന്നും പറയുന്നവരുണ്ട്. വ്യക്തിപൂജയുടെ പേരിലും സ്വന്തമായി വിപ്ലവഗാനം ഇറക്കിയതിന്‍റെ പേരിലും പാര്‍ട്ടി ജയരാജനെ ശാസിച്ചു. 
ഇപ്പോള്‍ വടകരയില്‍ പി.ജയരാജനെ സ്ഥാനാര്‍ഥിയാക്കിയതും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനാണ് എന്നാണ് അണികളില്‍ പലരും കരുതുന്നത്. ജില്ലാസെക്രട്ടറിയായി ഇനി ജയരാജന് തിരിച്ചെത്താനാവില്ല. നിലവില്‍ സംസ്ഥാന സമിതിയില്‍ മാത്രമാണ് ജയരാജനുള്ളത്. 
ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ജയരാജന്‍റെ സുഹൃത്തായിരുന്നു. സാജന് പി.ജയരാജനുമായിട്ടുള്ള അടുപ്പം എം.വി ഗോവിന്ദന്‍റെ ഭാര്യയും നഗരസഭാ അധ്യക്ഷയുമായ പി.കെ ശ്യാമളയുടെ വൈരാഗ്യത്തിന് കാരണമായി എന്നാണ് ആരോപണം. 
എന്നാല്‍ സംസ്ഥാന സമിതിയില്‍ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന പി.ജെയുടെ ആരോപണം സ്വീകരിക്കപ്പെട്ടില്ല. മറിച്ച് ശ്യാമളക്ക് വീഴ്ച പറ്റിയെന്ന് ജില്ലാ കമ്മിറ്റിയില്‍ ജയരാജന്‍ പറഞ്ഞത് വിമര്‍ശിക്കപ്പെട്ടു. ജയരാജനെ എല്ലാ വിധത്തിലും ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. എന്നാല്‍ ജയരാജനെ ഒതുക്കുമ്പോള്‍ കണ്ണൂരിലെ സിപിഎം രാഷ്ട്രീയം പുകയുകയാണ്. 
പിന്നില്‍ നിന്ന് വെട്ടിയിട്ട് വീണട്ടില്ല പിന്നെയാണ് മുന്നില്‍ നിന്ന് വെട്ടിയാല്‍ എന്നാണ് കഴിഞ്ഞ ദിവസം പി.ജെ ആര്‍മിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വന്നത്. വടകരയില്‍ സിഒടി നസീറിനെ വിമത സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയത് ജയരാജന്‍റെ തന്നെ  തന്ത്രമായിരുന്നുവെന്നും ഇത് മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാനായിരുന്നുവെന്നുമാണ് കരുതപ്പെടുന്നത്. ജയരാജനെ പരോക്ഷമായി സഹായിച്ചതിന്‍റെ പേരിലാണ് സിഒടി നസീര്‍ അക്രമിക്കപ്പെട്ടത്. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് പിണറായി തൊട്ട് എം.വി ഗോവിന്ദന് വരെ പി.ജയരാജന്‍ അനഭിമതനാകുന്നു എന്നതാണ്. 
എന്നാല്‍ ജയരാജനെ അണികള്‍ വലിയ തോതില്‍ ഇപ്പോഴും പിന്തുണയ്ക്കുന്നു എന്നതാണ് പാര്‍ട്ടി പ്രതിസന്ധിയിലാക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ജയരാജനെ ഒതുക്കാന്‍ നോക്കിയാല്‍ വെറുതെയിരിക്കില്ല എന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി കേഡര്‍മാര്‍ പോലും ഉയര്‍ത്തുന്ന താക്കീത്. മറ്റു നേതാക്കളില്‍ നിന്നും അവരുടെ മക്കളില്‍ നിന്നുമൊക്കെ വ്യത്യസ്തമായി ജയരാജനും കുടുംബവും നയിക്കുന്ന ലളിത ജീവിതം തന്നെയാണ് അണികളുടെ പ്രീയങ്കരനായി ജയരാജനെ മാറ്റുന്നത്. 
എന്തായാലും വരും ദിവസങ്ങളില്‍ കണ്ണൂരിലെ സിപിഎം രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകും. ജയരാജന്‍ പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തിയായി പുതിയൊരു സമരമുഖം തുറക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. 
Join WhatsApp News
josecheripuram 2019-06-28 20:27:36
I have followed Kerala Politics since I was a teen .The Politicians are a bunch of people who don't want to work or take care of their family or the public.It's a Business .when you invest in a business you expect a profit.There is no other business in this world as  profitable as Religion&Politics.
josecheripuram 2019-06-28 23:33:32
I have friends who worked with Russian,Companies. CEO'S  ,They came to India To buy our goods,and they   stay in Five star hotels&This CEO'S often wants Black Indian Girls.(Pulia pennukal} . . .My friend who was a CEO of a Glaxo of company has to arrange Women&Drinks for them.He one time told me that  all this money was the poor peoples Money Wasted for Prostitution&Drinks.Then we have to think about our Politicians going abroad.
Anthappan 2019-06-29 07:52:12
That is what Trump is doing.  He doesn't drink but addicted to sex. He  Married three times, 20 concubines, and one more alleged rape added lately. But, my Christian brothers say he is sent by God. I don't blame them. They get drunk, read verses from Song of Solomon,  
I liken you, my darling, to a mare
among Pharaoh’s chariot horses.
10 Your cheeks are beautiful with earrings,
your neck with strings of jewels.
11 We will make you earrings of gold,
studded with silver. 
and screw women.  Fake politicians and religious leaders and their idiotic followers  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക